42000കടന്ന് പ്രതിദിന രോഗികള്‍. കേരളം സംമ്പൂര്‍ണ്ണ ലോക്‍ഡൗണിലേക്ക്…

Print Friendly, PDF & Email

കേരളത്തില്‍ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം 40000 കടന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ സംമ്പൂര്‍ണ്ണ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 8ന് രാവിലെ 6 മുതൽ മേയ് 16 വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. ഇന്ന് സ്ഥിരീകരിച്ച മരണങ്ങള്‍ 63. ഈ സാഹചര്യത്തിലാണ് സംമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേക്ക് കേരളവും നീങ്ങുന്നത്.

ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവക്കും. അന്തര്‍ജില്ല യാത്രകള്‍ അനുവദിക്കില്ല. അടിയന്തിര ആവശ്യത്തിന് യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വീട്ടു ജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിനു മാത്രം. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. എല്ലാ ആരാധനാലയങ്ങളും ട്രെയിനിങ്, റിസര്‍ച്ച്, കോച്ചിങ് സെന്ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍, എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങിയും തുറന്ന് പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍എന്‍ജി സേവനങ്ങള്‍, ദുരന്ത നിവാരണം, ഊര്‍ജ ഉത്പാദനം – വിതരണം, പോസ്റ്റല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, എഫ്.സിഐ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്, റെയില്‍വെ തുടങ്ങിയ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. ബാങ്കുകള്‍, ഇന്‍ഷറന്‍സ്, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരെയും വളരെ കുറച്ച് ജീവനക്കാരുമായി രണ്ട് മണിവരെയും പ്രവര്‍ത്തിക്കാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആരോഗ്യം, ആയുഷ്, റെവന്യൂ, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വ്യവസായം – തൊഴില്‍ വകുപ്പുകള്‍, മൃഗശാല, കേരള ഐ.ടി മിഷന്‍, ജലസേചനം, വെറ്ററിനറി സേവനങ്ങള്‍, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയില്‍ വകുപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജില്ലാജില്ലാ കളക്ടറേറ്റുകളും ട്രഷറിയും പ്രവര്‍ത്തിക്കും. എന്നാല്‍ ജീവനക്കാരുടെ എണ്ണ പരമാവധി കുറക്കണം.

ചരക്കു ഗതാഗതം തടസ്സമില്ലാതെ നടക്കും. ടെലികമ്യൂണിക്കേഷന്‍, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍, ഐ.ടി അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഇ കോമേഴ്‌സും അനുവദിക്കും. ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍. കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കും. വാഹനങ്ങള്‍ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍, ടോള്‍ ബൂത്തുകള്‍, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ അനുവദിക്കും.

  •  
  •  
  •  
  •  
  •  
  •  
  •