സംസ്ഥാനത്ത് ഇടത് തരംഗം. പിണറായിക്ക് ഭരണത്തുടർച്ച, തകർന്നടിഞ്ഞ് യുഡിഎഫ്. ബിജെപി സംപൂജ്യർ.

Print Friendly, PDF & Email

യുഡിഎഫ് കോട്ടകളെല്ലാം തകർന്നു, ബിജെപിയുടെ ഏക അക്കൗണ്ടും ക്ലോസായി. പിണറായി വിജയൻ എന്ന ക്യാപ്റ്റനു കീഴിൽ ഇടതുപക്ഷം തുടർഭരണം കൈവരിച്ചിരിക്കുന്നു കഴിഞ്ഞ തവണ ബി ജെ പി വിജയിച്ച തിരുവനന്തപുരത്ത് നേമം മണ്ഡലം ഇക്കുറി സി പി എം തിരിച്ചുപിടിച്ച് അക്കൗണ്ട് പൂട്ടിച്ചു. 5,150 വോട്ടുകൾക്കായിരുന്നു ശിവൻകുട്ടി നേമം തിരിച്ചുപിടിച്ചത്. നേമം നേടാനായി യുഡിഎഫ് രംഗത്തിറക്കിയ കെ മുരളീധരന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊല്ലം ജില്ലയില്‍ ഒമ്പത് മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് ജയിച്ചു. രണ്ടിടത്ത് യു ഡി എഫും. കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി സിപഎംന് തിരിച്ചടിയായി. കൊല്ലത്ത് സിറ്റിങ് എം എല്‍ എ എം മുകേഷ് യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണക്കെതിരേ 2072 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു. ചവറ ഇത്തവണ എല്‍ ഡി എഫിനൊപ്പം നിന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിനെതിരേ ഡോ.സുജിത്ത് വിജയന്‍ വിജയിച്ചു. തൊടുപുഴയില്‍ പി.ജെ.ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫുംജയിച്ചപ്പോള്‍ പാല ജോസ്കെ മാണിയെ കൈവിട്ടു. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കുവാന്‍ ജെയ്ക്കിനായി.
ബി ജെ പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും പാർട്ടി രണ്ടാെഫ് മതായി. മെട്രോമാൻ ഇ ശ്രീധരനെ തോൽപ്പിച്ചാണ് യുഡിഎഫ് ലെ ഷാഫിയുടെ വിജയം. എറണാകുളമാണ് യുഡിഎഫ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. യു.ഡി.എഫ്. -9സീറ്റുകളിലും എല്‍.ഡി.എഫ്. 5സിറ്റുകളിലും വിജയിച്ചു. ട്വന്‍റി ട്വന്‍റിക്ക് കുന്നത്തു നാട്ടിലൊഴികെ നല്ലൊരു മത്സരം പോലും കാഴ്ചവക്കുവാനായില്ല. പത്തനം തിട്ടയില്‍ യുഡിഎഫ്ന് സന്പൂര്‍ണ്ണ പരാജയം. പൂഞ്ഞാറില്‍ പിസി ജോര്‍ജ് തോറ്റപ്പോള്‍ വടകരയില്‍ കെകെ രമ മിന്നുന്ന വിജയം നേടി. കണ്ണൂരില്‍ ഇരിക്കൂറും പേരാവൂരും ഒഴികെ 9 മണ്ഡലങ്ങളും എല്‍ഡിഎഫ് നേടി.