മാസപ്പടിയാരോപണം ഇഡിയും സിബിഐയും അന്വേഷിക്കണം എന്ന് വി.ഡി സതീശൻ.
മുഖ്യമന്ത്രി പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളം
സംഘപരിവാറും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധം
തൃശ്ശൂർ സ്വന്തമാക്കാൻ ബി.ജെ.പി-സി.പി.എം ധാരണയെന്ന് സംശയം., എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ ഒത്തു തീർപ്പിന് സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മാസപ്പടി ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ ഇ.ഡിയും സി.ബി.ഐയും ചേര്‍ന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആആവശ്യപ്പെട്ടു. ലാവലിന്‍, ലൈഫ് മിഷന്‍ കോഴ, സ്വര്‍ണക്കടത്ത്, കരുവന്നൂര്‍ കേസുകളില്‍ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ……
പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ നിയമപരമായ ഇടപാടാണെന്നും ആലുവയിലെ കമ്പനിക്ക് മകളുടെ കമ്പനി സോഫ്ട് വെയര്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇന്‍കം ടാക്സിന്റെ ഇന്ററീം ബോര്‍ഡ് എക്സാലോജിക്കിന്റെ ഭാഗം കേള്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഏകപക്ഷീയമായ വിധിവന്നതെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളമാണെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുന്നത്. സതീശൻ പറഞ്ഞു.