ഐഫോണിനെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം
വിപണിയില്‍ മികച്ച ഫോണ്‍ ഏതെന്നുള്ള മത്സരം എപ്പോഴും നിലനില്‍ക്കുന്നതാണ്. ഒാരോരുത്തരും ഇഷ്ടപ്പെടുന്ന ഫോണുകള്‍ അവര്‍ക്ക് മികച്ചതായിരിക്കും. എന്നാല്‍ ഇവിടെയിതാ രണ്ടു കമ്പനികള്‍ തമ്മില്‍ പോരിനു തയ്യാറെടുക്കുന്നു വെറും പരസ്യത്തിലൂടെ. ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിക്കുന്ന സാംസങിന്റെ പുതിയ പരസ്യം. 2007ല്‍ ഐഫോണ്‍ ആരാധകനായ ഒരാള്‍ 2017 എത്തുമ്പോള്‍ സാംസങ് ഉപഭോക്താവാകുന്നതാണ് പരസ്യത്തിലൂടെ പറയുന്നത്. എത്രത്തോളം ഒരു ബ്രാന്‍ഡിനെ താഴ്ത്തിക്കെട്ടാം അത്രത്തോളം അവര്‍ അതിന് മുതിര്‍ന്നിട്ടുണ്ട്.
2017ല്‍ പുറത്തിറക്കിയ ഐഫോണിലുള്ള പല പ്രത്യേകതകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാംസങ് ഫോണുകളിലുണ്ടെന്ന് സമര്‍ത്ഥിക്കാനും പരസ്യം ശ്രമിക്കുന്നുണ്ട്. തുടക്ക കാലത്ത് ഐഫോണ്‍ വാങ്ങാന്‍ നില്‍ക്കുന്ന നീണ്ട നിര പത്ത് വര്‍ഷമെത്തുമ്പോള്‍ വെട്ടിചുരുങ്ങുന്നതും പരിഹാസ രൂപേണ പരസ്യദൃശ്യത്തില്‍ കാണിക്കുന്നു.
പരസ്യ വീഡിയോ കാണുക