കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ആദ്യവിജയം. ആദ്യ വാക്സിന്‍ പൊതുജന ഉപയോഗത്തിനായി പുറത്തിറക്കി.
കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ആദ്യവിജയം. ആദ്യ വാക്സിന്‍ പൊതുജന ഉപയോഗത്തിനായി പുറത്തിറക്കി. ഇംഗ്ലണ്ട് ആണ് പൊതുജനങ്ങള്‍ ആദ്യ വാക്സിന്‍ പുറത്തിറക്കിയത്. 95 ശതമാനം വരെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുന്ന സ്ഥാപനമായ മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ടസ് റെഗുലേറ്ററി ഏജൻസി(MHRA) അംഗീകരിച്ചതോടെയാണ് വാക്സിൻ ഉപയോഗത്തിന് യുകെ ഗവര്‍മെന്‍റ് അനുമതി നല്‍കിയത്. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് പത്ത് മാസത്തെ ഗവേഷണം കൊണ്ട് പുറത്തിറക്കുന്ന ഫൈസർ ബയോഎൻടെക്ക് വാക്സിന്‍ വിവിധ പ്രായപരിധിയിലുള്ള, വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ പരീക്ഷിച്ച് വിജയിച്ചുവെന്നും, ആരിലും കാര്യമായ പാര്‍ശ്വ ഫലങ്ങളൊന്നും കണ്ടിട്ടില്ലന്നും കമ്പനി അവകാശപ്പെടുന്നു. പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി പറയുന്നു. ഒരു വ്യക്തിക്ക് വാക്സിൻ്റെ രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാവുന്ന തരത്തില്‍ നാൽപ്പത് ദശലക്ഷം ഡോസുകൾക്ക് യുകെ ഓർഡർ നൽകി കഴിഞ്ഞു. പത്ത് ദശലക്ഷം ഡോസുകൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയില്‍5 0 ഓളം ആശുപത്രികളും കോണ്‍ഫറന്‍സ് ഹാളുകളുമാണ് വാക്‌സിന്‍ വിതരണത്തിനായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചാലും ആളുകള്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് യു.കെ.ഹെല്‍ത്ത് സര്‍വീസ് ചീഫ് എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.