ഇന്ത്യന്‍ എയര്‍ഫോഴ്സ് എയര്‍ക്രാഫ്റ്റ് ശ്രീനഗറിനു സമീപം തകര്‍ന്നുവീണു.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ എയര്‍ക്രാഫ്റ്റ് കാശ്മീരിലെ ശ്രീനഗറിനു സമീപം ബഡ്ഗാമില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ പൈലറ്റുമാരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഗിഫ്യാത്ത് ഗനായി (30)ആണ് കൊല്ലപ്പെട്ട സിവിലിയന്‍. എം17 ഹെലികോപ്ടറാണോ ജെറ്റ് ഫൈറ്റര്‍ വിമാനമാണോ അപകടത്തില്‍ പെട്ടതെന്ന് ഇന്ത്യന്‍ എയര്‍ഫോവ്സ് അധികൃതര്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിനു മുന്പ് രണ്ട് സ്ഫോടനശബ്ദം കേട്ടതായി ദൃക്‍സാക്ഷി എൻ്‍എന്‍ഐയോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

