പോലീസ് 144 പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകരുടെ ഡബിള്‍ പണി പോലീസിന്. 288 പ്രഖ്യാപിച്ച് കര്‍ഷകര്‍.

Print Friendly, PDF & Email

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ അടുത്താണോ പോലീസിന്‍റെ കളി. എങ്കില്‍ ഡബിള്‍ പണി പോലീസിന് തിരിച്ചു കിട്ടും തീര്‍ച്ച. അത് തെളിയിച്ചിരിക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹിയില്‍ കര്‍ഷകര്‍ കയറുന്നത് തടയുവാന്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്ന 144 വകുപ്പ് ഉപയോഗിച്ച് പോലീസ് പ്രതിരോധം തീര്‍ക്കുമ്പോള്‍ പ്രതീകാത്മകമായി 144ന്‍റെ ഡബിള്‍ ആയ 288 പ്രഖ്യാപിച്ച് പോലീസിനെ തടയുകയാണ് കര്‍ഷകര്‍144. തങ്ങളുടെ 288 നിയമത്തോടുള്ള വെല്ലുവിളി അല്ലെന്നും തങ്ങള്‍ 288 പ്രഖ്യാപിച്ച പോലീസ് കയറുവാന്‍ പാടില്ല എന്നു മാത്രമാണ് ഇതുകൊണ്ട് അര്‍ത്ഥ മാക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. പോലീസ് നിരോധനാജഞയായ 144 ലംഘിക്കുവാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ 144 പ്രഖ്യാപിച്ച പ്രദേശത്ത് തങ്ങള്‍ കയറുന്നുമില്ല അതിര്‍ത്തികളില്‍ തങ്ങള്‍ ധര്‍ണ്ണ ഇരിക്കുകയാണ്. അതുകൊണ്ട് തങ്ങളുടെ ഇടയിലേക്ക് പോലീസ് കയറി വരരുത്. ഇതാണ് കര്‍ഷകരുടെ പക്ഷം. രാജ്യത്തെ നിയമസംവിധാനത്തോടുള്ള അനാദരവല്ല തങ്ങളുടെ പ്രതീകാത്മക 288 പ്രഖ്യാപനമെന്ന് കിസാൻ യൂണിയൻ ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹവിരുദ്ധർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് കർഷകർ ഒഴികെയുള്ളവർക്ക് പ്രവേശനം വിലക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

കര്‍ഷകരുടെ പുതിയ സമര തന്ത്രത്തില്‍ ശരിക്കും വലയുന്നത് പോലീസാണ്. കാരണം നിയമം ലംഘിക്കാത്തതിനാല്‍ കര്‍ഷകരുടെ നേരെ നടപടികളെടുക്കുവാന്‍ പോലീസിനു കഴിയില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത പ്രദേശങ്ങളില്‍ കൂട്ടം കൂടുന്നതില്‍ നിന്ന് കര്‍ഷകരെ തടയുവാനും പോലീസിനു കഴിയുകയുമില്ല. അങ്ങനെയുള്ള സാഹസത്തിനു മുതിര്‍ന്നാല്‍ അത് വലിയ സംഘര്‍ഷത്തിലേക്കായിരിക്കും കടക്കുക. നിയമപരമായി അതിനെ ന്യായീകരിക്കുവാനും പോലീസിന്‍റെ അത്തരം നടപടികള്‍ക്ക് കഴിയില്ല. ശരിക്ക് വെട്ടിലായിരിക്കുന്നത് ഡല്‍ഹി പോലീസാണ്. സര്‍ദാര്‍ജിമാരോടാണോ പോലീസിന്‍റെ കളി.

കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍. ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നിരത്തുകള്‍ കീഴടക്കിയ കര്‍ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി കീഴടക്കിക്കഴിഞ്ഞു. ഡല്‍ഹിയിലേക്കുള്ള പ്രധാനവീഥികളില്‍ രണ്ട് റോഡു കൂടി കര്‍ഷകരുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ ഭരണകേന്ദ്രമായ ഡല്‍ഹി സമ്പൂര്‍ണമായി ഒറ്റപ്പെടുന്ന അവസ്ഥയാണിപ്പോള്‍. അതോടെ ഡല്‍ഹിയിലേക്കുള്ള ചരക്കു നീക്കം പൂര്‍ണ്ണമായി നിലക്കും. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഡല്‍ഹിയില്‍ തുടങ്ങികഴിഞ്ഞു. ഇത് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •