ഡൽഹിയിൽ നിയന്ത്രണം കടുപ്പിക്കുന്നു.
കൊറോണ ഡൽഹിയിൽ താണ്ഡവം തുടരുന്ന ഈ സാഹചര്യത്തിൽ ഇനി പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും ഇനി രണ്ടായിരം രൂപ പിഴ അടയ്ക്കേണ്ടിവരും.
ഡൽഹി സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതു സ്ഥലത്ത് തുപ്പുന്നത്, മാസ്ക് ധരിക്കാതിരിക്കുന്നത്, ക്വാറന്‍റയിന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവ ചെയ്യുന്നവർക്ക് 2000 രൂപ പിഴ ഈടക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.
ഡൽഹിയിൽ മാസ്ക് ധരിക്കാത്തവർക്ക് നേരത്തെ 500 രൂപ പിഴ ആയിരുന്നത് ഇപ്പോൾ 2000 രൂപയാക്കി വർധിപ്പിക്കുകയായിരുന്നു. മാത്രമല്ല പൊതുസ്ഥലത്ത് മുഖാവരണം വിതരണം ചെയ്യാനും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അഭ്യർത്ഥിച്ചിട്ടുണ്ട്. പലരും അശ്രദ്ധയോടെയാണ് മാസ്ക് ധരിക്കുന്നതെന്നും ദീപവലിയ്ക്ക് നേരെ മാസ്ക് ഉപയോഗിക്കാതേയും സാമൂഹിക അകലം പാലിക്കാതേയും നടത്തിയ ഷോപ്പിങ് ആണ് ഡൽഹിയിൽ ഇത്രയും കൊറോണ കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

