മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ മുന്നേറ്റം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുള്‍മുനയില്‍

Print Friendly, PDF & Email

മുംബൈ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മുന്നേറ്റം മുംബൈയില്‍ പ്രവേശിക്കുന്നതോടെ മുബൈ നഗരം ഉദ്വേഗത്തന്റെ മുള്‍മുനയില്‍ എത്തിയിരിക്കുകയാണ്. കേവലം അയ്യായിരത്തില്‍ പരം ആളുകളുമായി അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസക്കില്‍ നിന്ന് കഴിഞ്ഞ ബധനാഴ്ച ആരംഭിച്ച റാലി അഞ്ച് ദിവസം പിന്നിട്ട് താനയിലെത്തിയപ്പോള്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മഹാറാലിയായി മാറി. അഞ്ചാം ദിനമായ ശനിയാഴ്ച വസിന്ധില്‍ നിന്ന് റാലി ആരംഭിക്കുമ്പോള്‍ 40,000ത്തിലധികം കര്‍ഷകര്‍ മാര്‍ച്ചിലുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് പുറമേ ആയിരക്കണക്കിന് ആദിവാസികളും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ വനാവകാശനിയമം നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായി അണിനിരക്കുന്നുണ്ട്.

റാലിയിലെ ജനപങ്കാളിത്തത്തില്‍ വിറളി പൂണ്ട അധികൃതര്‍ റാലിയെ മുംബൈയിലേക്ക് കടക്കാന്‍ വിടില്ലെന്ന അറിയിപ്പിനെത്തുടര്‍ന്ന് വന്‍ പ്രതിക്ഷേധമാണ് കര്‍ഷകരില്‍ നിന്നുണ്ടായത്. പ്രതിഷേധത്തിന്റെ ഭാഗമായി രാത്രി മുംബൈ ആഗ്ര പാത ഉപരോധിച്ച കര്‍ഷകര്‍ ഞായറാഴ്ച രാവിലെ ഉപരോധം അവസാനിപ്പിച്ച് വീണ്ടും മാര്‍ച്ച് തുടങ്ങി മുംബൈ നഗരത്തില്‍ പ്രവേശിക്കും. മുബൈ നഗരത്തില്‍ റാലി പ്രവേശിക്കമ്പോള്‍ ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്രയും വലിയ ജനസംഞ്ചയത്തെ എങ്ങനെ തടയുവാന്‍ കഴിയുമെന്ന അങ്കലാപ്പിലാണ് അധികൃതര്‍. റാലി തടഞ്ഞാല്‍ ഉണ്ടാകുന്ന ജനരോക്ഷം ഏതെല്ലാം തലത്തിലേക്ക് മാറും എന്ന അങ്കലാപ്പിലാണ്‌ കേന്ദ്ര സംസ്ഥാന ഗവര്‍മ്മെന്റുകള്‍.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാര തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷമായി കിസാന്‍സഭയുടെ നേതൃത്വത്തില്‍ മറ്റ് സംഘടനകളുടെ സഹകരണത്തോടെ കര്‍ഷകര്‍ നിരന്തര സമരത്തിലായിരുന്നു.

2016 മാര്‍ച്ചില്‍ ഒരുലക്ഷം കര്‍ഷകരാണ് നാസിക്കില്‍ ഉപരോധസമരം നടത്തിയത്. രണ്ടുമാസം കഴിഞ്ഞ് താനെയില്‍ ശവപ്പെട്ടിസമരം അരങ്ങേറി. ഒക്ടോബറില്‍ പാല്‍ഘര്‍ ജില്ലയില്‍ ഗിരിവര്‍ഗ വികസനമന്ത്രിയുടെ വാഡയിലെ വീടുവളഞ്ഞ് സമരം ചെയ്തത് അരലക്ഷം കര്‍ഷകരാണ്. പക്ഷെ ആ സമരങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാര്‍ച്ച് ആറിന് നാസിക്കില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ മുംബൈലെ ഭരണ കേന്ദ്രമായ വിധാന്‍ സൗധ ലക്ഷ്യമാക്കി കര്‍ഷകര്‍ യാത്ര തുടങ്ങിയത്. അരലക്ഷം കര്‍ഷകര്‍ ഇരുനൂറ് കിലോമീറ്റര്‍ കാല്‍നടയായെത്തി നിയമസഭ ഉപരോധിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യ കണ്ട അത്യപൂര്‍വ്വ സമരമായി നാസക്കിലെ കര്‍ഷക സമരം മാറിക്കഴിഞ്ഞു,

.

Leave a Reply