KERALANEWS MAIN

സ്വാശ്രയ മെഡിക്കൽ ഫീസ്: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി

സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. സ്വാശ്രയ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്വാശ്രയ സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കേണ്ടതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതിയുടെ ഇടക്കാല വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.