പെഗാസസ് ഫോണ്‍ ടാപ്പിങ്ങ് സ്കാമിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Print Friendly, PDF & Email

മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍ തുടങ്ങി രാജ്യത്തെ 300ല്‍ പരം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ തുടങ്ങിയ നിരവധി പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിൽ നടത്തിയ പരിശോധനയിലൂടെയാണ് പെഗാസസിന്‍റെ ഫോണ്‍ ചോർത്തൽ സ്ഥിരീകരിക്കുന്നത്. 17 രാജ്യങ്ങളിലെ മാധ്യമങ്ങളുടെ കൂട്ടായ്മയിലെ ഇന്ത്യയിലെ ഏക പങ്കാളിയായ ‘ദ വയർ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഫോൺചോർത്തൽ കേന്ദ്രസർക്കാർ അറിവോടെ ആണെന്ന വാർത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വർധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോർട്ട് ചെയ്തത് രോഹിണി സിംഗ് എന്ന മാധ്യമപ്രവർത്തക രോഹിണി സിംഗ് ന്‍റേയും റഫാൽ കരാർ സംബന്ധിച്ച് 2018 ൽ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്‌സ്പ്രസിന്റെ ഭാഗമായ സുശാന്ത് സിംഗിന്റെയും ഫോുകള്‍ ചോർത്തപ്പെട്ടു. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോണുകള്‍ ഇസ്രായേൽ കമ്പനിയായ പെഗാസസ് ചോർത്തിയെന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍.

രാഹുൽഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്ന് വരുന്ന സമയത്ത്, 2018-19 കാലഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്. അതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളായ അഞ്ചുപേരുടെ ഫോണും ചോര്‍ത്തപ്പെട്ടു എന്ന വവരവും പുറത്തുവന്നിട്ടുണ്ട്. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലേർട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റിന്‍റെ ഫോണ്‍ ചോര്‍ത്തുക വഴി പ്രതിപക്ഷ നീക്കങ്ങളെല്ലാം വേണ്ടപ്പെട്ടവര്‍ അറിഞ്ഞു കൊണ്ടേയിരുന്നു എന്നര്‍ത്ഥം. അതോടൊപ്പം തിരഞ്ഞെടുപ്പുവേളയില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്നു എന്ന് തുറന്നു പറഞ്ഞ തിരഞ്ഞെടുപ്പു കമ്മീഷന്‍ അശോക് ലവാസയുടെ ഫോണും ചോര്‍ത്തപ്പെട്ടു എന്ന വിവരം കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത പോലും സംശയത്തിലാക്കിയിരിക്കുകയാണ്.

ബിജെപി സഹയാത്രികരും പ്രവര്‍ത്തകരുമായ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അവസ്തി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒ.എസ്.ഡി. ആയിരുന്ന സഞ്ജയ് കൊച്രൂ, വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തോഗാഡിയ തുടങ്ങിയവരുടെ ഫോണുകള് വരെ ചോര്‍ത്തപ്പെട്ടു എന്ന വിവരം ബിജെപി കേന്ദ്രങ്ങളിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. 2017-ലാണ് അശ്വിനി വൈഷ്ണവിന്റെയും ഭാര്യയുടെയും ഫോൺ നമ്പറുകൾ നിരീക്ഷിച്ചത്. വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളിൽ സ്വതന്ത്രചുമതലയിൽ ഇരിക്കുമ്പോഴാണ് പ്രഹ്ലാദിന്‍റെ ഫോണ്‍ ചോര്‍ത്തിയത്. അതോടൊപ്പം , മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, രഞ്ജൻ ഗോഗോയ്‌ക്കെതിരെ ആരോപണമുന്നയിച്ച യുവതിയുടെ മൂന്ന് മൊബൈൽ ഫോണുകളും യുവതിയുടെ കുടുംബത്തിലെ 11 പേരുടെ മൊബൈലുകളും ചോർത്തിയിട്ടുണ്ട്ന്ന വിവരം പുറത്തുവരുന്നതോടെ പരമോന്നത നീതിന്യായപീഠവും സംശയത്തിന്‍റെ നിഴലിലാവുകയാണ്.

വീഡിയോ മാതൃഭൂമി

  •  
  •  
  •  
  •  
  •  
  •  
  •