ബക്രീദ് പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍

Print Friendly, PDF & Email

ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക് ഡൗണുള്ള ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത നാല്പതു പേർക്ക് വരെ വിശേഷാവസരങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാം. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ രാത്രി 8 വരെഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ പ്രവർത്തിക്കാം, എ, ബി വിഭാഗങ്ങളിൽപെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി ഹെയർസൈറ്റലിംഗിനായി തുറന്നു പ്രവർത്തിക്കാം. വർക്ക് ഷോപ്പുകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ സ്പെയർപാർട്സ് കടകളും തുറക്കാം. എൻജിനിയറിംഗ്, പോളി ടെക്നിക്ക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റലുകളിൽ താമസിക്കാൻ സൗകര്യം നൽകണം. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിംഗും അനുവദിക്കും.

  •  
  •  
  •  
  •  
  •  
  •  
  •