KERALANEWS MAIN

പാലത്തായി പീഢന കേസില്‍ പുതിയ അന്വേഷണ സംഘം

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ഐജി ശ്രീജിത്തിനെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിനാണ് പുതിയ അന്വേഷണ ചുമതല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക എഡിജിപി ജയരാജായിരിക്കും. അന്വേഷണ സംഘത്തെ മാറ്റാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനായിരുന്നു നിര്‍ദേശം. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘാംഗങ്ങള്‍ പുതിയ അന്വേഷണത്തിലുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.