ചര്‍ച്ച പരാജയം. അതിർത്തിയിൽ അതീവ ജാഗ്രത. ബഹിഷ്കരണവുമായി ഇന്ത്യന്‍ ജനത.
ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്നല വൈകിട്ട് നടന്ന മേജർ തലചർച്ചകളും ധാരണയാകാതെ പിരിഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്. മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലുള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. ഇതോടെ നാവിക- വ്യോമ സേനകൾക്ക് ജാഗ്രത നിർദേശവും നൽകിയിരിക്കുകയാണ് ഇന്ത്യ. അതിർത്തി ജില്ലകളിലും അതീവജാഗ്രത നിര്ദ്ദേശംപ്രഖ്യാപിച്ചിട്ടുണ്ട്. 15,000 സൈനികരെയാണ് പുതുതായി അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. കൂടുതല്‍ ആയുധങ്ങളും എത്തിച്ച് ഏത് സാഹചര്യത്തിലും ചൈനയെ നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും വരും ദിവസങ്ങളിലും പരമാവധി ചർച്ചകൾ നടക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച രാത്രി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ ജവാ·ാരാണ് വീരമൃത്യു വരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബുധനാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ചർച്ച നടത്തിയിരുന്നു. ചൈനുടെ അക്രമണം ആസൂത്രിതമായിരുന്നെന്നും, ഇതിന് ഉത്തരവാദികൾ ചൈന മാത്രമാണെന്നും ജയശങ്കർ ചർച്ചയിൽ ഉറച്ച നിലപാടെടുത്തെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിലുണ്ടായ ഈ അപ്രതീക്ഷിതസംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിക്കാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര് പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫറന്‍സ്.
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങൾക്കു വിലക്ക് ഏര്‍പ്പെടുത്തുവാനുള്ള ആലോചനയിലാണ് ഇന്ത്യ. പരമാവധി സ്വദേശീയമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാനുള്ല ആഹ്വാനം പ്രധാനമന്ത്രി നല്കികഴിഞ്ഞു. 4ജി എക്യുപ്മെന്റ്സ് നവീകരണത്തിൽ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എല്ലിനോട് ആവശ്യപ്പെടാനാണ് ടെലികോം വകുപ്പിന്റെ നീക്കമെന്നു എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നു ബിഎസ്എല്ലിനോട് കർശനമായി നിർദേശിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇതുസംബന്ധിച്ച് ടെൻഡർ പുനർനിർമിക്കാനും വകുപ്പ് തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് ബന്ധമുള്ള 55 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ശിപാർശ ചെയ്തതിനു പിന്നാലെയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്. സൂം, ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയർ ഇറ്റ് തുടങ്ങി ജനപ്രിയമായ ആപ്പുകളുടെ ഉപയോഗം നിർത്താൻ ജനങ്ങളെ സർക്കാർ ഉപദേശിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യാ ചൈന സംഘര്‍ഷത്തിനിടെ വലിയ രീതിയില്‍ ചൈന വിരുദ്ധ വികാരം രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ഫോണുകള്‍ ബഹിഷ്കരിച്ച് പകരം മൈക്രോ മാക്സ് പോലുള്ള ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡുകളുടെ ഫോണുകള്‍ ഉപയോഗിക്കാനുള്ള ആഹ്വാനം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വിലകുറഞ്ഞ ചൈനീസ് ഫോണുകള്‍ക്കു പകരം ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കുമെന്ന് ട്വീറ്റുകളിലൂടെ മൈക്രോമാക്സ് പറയുന്നു. ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക്കിനു പകരമായി ടിക് ടോക്കിനെ പോലെ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള പദ്ധതി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5 (Zee5) ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ബീറ്റാ പതിപ്പിലുള്ള ഈ സേവനം ജൂലായ് മുതല്‍ ലഭ്യമാവും.
സേഫ്റ്റിപിന്‍ മുതല്‍ കംന്പ്യൂട്ടര് വരെയുള്ള ഉത്പ്പന്നങ്ങളുമായി ഇന്ത്യന്‍ വിപണിയെ അടക്കിവാഴുകയാണ് ചൈന. 2018-ൽ ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം (2019-ലെ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല) 7.2 ലക്ഷം കോടി രൂപയുടേതായിരുന്നു. (ഇതിൽ ഇന്ത്യയുടെ കയറ്റുമതിയിൽനിന്നുള്ള സംഭാവന 1.4 ലക്ഷം കോടിരൂപ മാത്രമാണ്). 5.8 ലക്ഷം കോടിരൂപ വിലവരുന്ന ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനയ്ക്കാണ് ഈ വ്യാപാരത്തിൽ മേൽക്കൈയുള്ളതെന്ന് വ്യാപാരക്കണക്കുകൾ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഈ ഇറക്കുമതിയെ തടയിടുവാനായാല് അത് കനത്ത ആഘാതമായിരിക്കും ചൈനക്ക് വരുത്തിവെക്കുക.
