ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കപ്പെട്ടത് അതി ക്രൂരമായി. തെളിവുകള്‍ പുറത്തു വിട്ട് ബിബിസി.
ലഡാക് അതിർത്തിയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായെന്ന് തളിയിക്കുന്ന തെളിവുകള്‍ പുറത്ത്. രക്തച്ചൊരിച്ചിലിൽ ജീവൻ പൊലിഞ്ഞ ഇന്ത്യൻ സൈനികർ ക്രൂരമായ ആക്രമണത്തിന് ഇരയായെന്ന് തെളിയിക്കുംവിധം മൃതദേഹങ്ങൾ വികൃതമായ നിലയിലാണ് കണ്ടെടുത്തത്. ആണികൾ വെൽഡ് ചെയ്‌തു പിടിപ്പിച്ച ഇരുമ്പ് ദണ്ഡുകളുമായാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ത്യന്‍ സൈനികര്‍ ആക്രമിക്കപ്പെട്ടത്. ചൈനീസ് സൈനികര്‍ അതിനുപയോഗിച്ച കിരാതമായ ആയുധങ്ങളുടെ ചിത്രം ബിബിസി പുറത്തുവിട്ടു. ആണികൾ വെൽഡ് ചെയ്‌തു പിടിപ്പിച്ച ഇരുമ്പ് ദണ്ഡുകളാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഉപയോഗിച്ചത്. അത്തരം ആയുധം ഉപയോഗിച്ചതിനാലാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങളില്‍ പലതും മൃതദേഹങ്ങൾ വികൃതമായ നിലയില്‍ കണ്ടെടുത്തത്. ചൊവ്വാഴ്‌ച പകൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ മലയിടുക്കിലും ഗല്‍വാന്‍ നദിയിലും നിന്നുമായി ലഭിച്ചത്.
ഇതിനിടയില്‍ ചൈന-ഇന്ത്യ സംഘർഷത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെയും വാർത്താ മാദ്ധ്യമത്തിലൂടെയും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് തായ്‌വാനും ഹോങ്കോങും രംഗത്തുവന്നു. ഹോങ്കോങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിക്ജിയിലാണ് ചൈനീസ് വ്യാളിയ്ക്ക് നേരെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം ‘ഞങ്ങൾ പിടിച്ചടക്കും, ഞങ്ങൾ കൊല്ലും’ എന്ന കുറിപ്പിന്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരംം കൊണ്ട് വൈറലായ ചിത്രം ഒട്ടും താമസിയാതെ പ്രമുഖ മാധ്യമമായ തായ്‌വാൻ ന്യൂസ് ‘ഫോട്ടോ ഓഫ് ദ് ഡേ’ ആക്കിമാറ്റുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ ട്വിറ്റർ ഹാൻഡിലുകളിലും ഈ ചിത്രം വൈറലായി മാറികഴിഞ്ഞു.