KERALANEWS MAIN

ഇന്ന് നട തുറക്കും

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശബരില നട ഇന്ന് വൈകീട്ട് തുറക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയില്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് നടതുറക്കുക. പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ യുവതികള്‍ ദര്‍ശനത്തിന് എത്താനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. അതിനാല്‍ സംഘര്‍ഷ സാഹചര്യം ഉണ്ടായാല്‍ മാത്രമേ പോലീസ് നടപടികള്‍ ശക്തിപ്പെടുത്തിയാല്‍ മതി എന്ന തീരുമാനത്തിലാണ് അധികൃതര്‍. 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയിരിക്കുന്ന നിയമോപദേശം.

0