KERALANEWS MAIN

ആന്തൂര്‍‍ റിപ്പബ്ലിക്കില്‍ പ്രവാസിയുടെ ആത്മഹത്യയെപറ്റി വിശദീകരണയോഗം ഇന്ന്

ലോകത്തെവിടെയാണെങ്കിലും കമ്യൂണിസ്റ്റ് ഭരണം എന്നത് പാര്‍ട്ടി ഭരണമാണ്. പാര്‍ട്ടി ഭരണമെന്നാല്‍ നേതാക്കളുടെ ഏകാധിപത്യ ഭരണം..! അതിന്‍റെ കേരള മോഡലാണ് ആന്തൂര്‍‍ റിപ്പബ്ലിക്‍. ഒരു പ്രവാസി വ്യവസായി തന്‍റെ ആകെ ജീവിത സംബാദ്യമായ 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്‍ററിന് ആന്തൂര്‍ റിപ്പബ്ലിക്കിന്‍റെ ഏകാധിപതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ കുത്തി നോവിച്ചതോടെയാണ് ഏകാധിപത്യ പാര്‍ട്ടി ഭരണത്തിന്‍റെ കേരള മോഡല്‍ കേരളത്തില്‍ ചര്‍ച്ചാ വിഷയമായത്.

അതോടെ ഇക്കാര്യത്തില്‍ രാഷ്ട്രീയ വിശദീകരണം നല്‍കാന്‍ സിപിഎം നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തില്‍ ആന്തൂർ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ പാർട്ടി നടപടിയടക്കുള്ള സംഭവങ്ങള്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തിൽ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചേക്കും.

പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ഹൈക്കോടതി കൂടി കടുത്ത വിർമശനമുന്നയിച്ചതോടെ കണ്ണൂർ ഘടകം ആടിയുലയുകയാണ്. നഗരസഭാ ചെയര്‍ പേര്‍സണ്‍ പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീന നൽകിയ പരാതിയില്‍ പൊലീസ് ഇന്നലെ ബീനയുടെ മൊഴിയെടുത്തിരുന്നു. അതോടെ ശ്യാമളക്കെതിരെ നടപടിഎടുക്കാന്‍ പാർട്ടി നിർബന്ധിതമാവുകയാണ്. തുടർ നടപടികള്‍ ഇന്നുണ്ടായേക്കുമെന്ന് കുരുതുന്നു. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍  നടപടി എടുത്തിരുന്നു.

0