അയോധ്യ: സുപ്രീം കോടതിയുടെ വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ്

Print Friendly, PDF & Email

അയോധ്യ വിഷത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് പുനഃപരിശോധന ഹർജി നൽകും. തർക്ക ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ട് നൽകുകയും മുസ്ലിങ്ങൾക്ക് പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി നൽകിക്കൊണ്ടുമായിരുന്നു സുപ്രീംകോടതി വിധി. മസ്ജിദ് നിർമാണത്തിനായി നൽകിയ അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് സുപ്രിംകോടതി വിധിയിൽ പറഞ്ഞിട്ടില്ല. എന്നിട്ടും പള്ളി ഞങ്ങൾക്ക് തന്നില്ല. ഈ സാഹചര്യത്തിൽ വിധിയില്‍ പുനഃപരിശോധന ഹർജിനൽകുകയും നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന നിലപാടാണ് സുന്നി വഖഫ് ബോർഡിന്റേത്. ഇക്കാര്യത്തിൽ ഇറച്ചു നിൽക്കുന്നതിനാൽ തന്നെ സുന്നി വഖഫ് ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല.

  •  
  •  
  •  
  •  
  •  
  •  
  •