സാമ്പത്തിക ശക്തിയില്‍ ഇന്ത്യ വീണ്ടും ഏഴാംസ്ഥാനത്ത്

Print Friendly, PDF & Email

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ വീണ്ടും ഏഴാം സ്ഥാനത്തേക്ക്. ലോക സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ ലോകബാങ്ക് തയ്യാറാക്കിയ പട്ടികയിൽ ആണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. 2017 ൽ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കില്‍ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഫ്രാൻസും ബ്രിട്ടനും ഇന്ത്യയെ വീണ്ടും പിന്നിലാക്കി. പുതിയ പട്ടിക പ്രകാരം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർക്ക് താഴെയാണ് ഏഴാം സ്ഥാനത്തായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. 20.5 ട്രില്യൺ ഡോളര്‍ ജിഡിപിയുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 13.6 ട്രില്യൺ ഡോളറുമായിചൈനയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാൻ 5 ട്രില്യണും, ജർമ്മനി 4 ട്രില്യണും നേടി മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയുടെ ഡിജിപി 2017 ൽ 2.65 ട്രില്യൺ ഡോളറായിരുന്നു. ബ്രിട്ടന്റേത് 2.64 ട്രില്യൺ ഡോളറും ഫ്രാൻസിന്റേത് 2.5 ട്രില്യൺ ഡോളറുമായിരുന്നു. ഇതോടെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. എന്നാല്‍, 2018 ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വെറും 2.7 ട്രില്യൺ ഡോളറായി കുറഞ്ഞു.അതോടെ 2.8 ട്രില്യൺ ഡോളറിലേറെ ജിഡിപിയുമായി അഞ്ചും ആറും സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

2025 ൽ അഞ്ച് ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തുമെന്ന കേന്ദ്രസർക്കാരിന്‍റെ അവകാശവാദത്തിന് തിരിച്ചടിയായിരിക്കുകയാണ് ലോക സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ ലോകബാങ്ക് പുറത്തുവിട്ട പുതിയ കണക്കുകള്‍.

Pravasabhumi Facebook

SuperWebTricks Loading...