വോട്ടിരട്ടിപ്പ്: ചെന്നിത്തലയുടെ ആരോപണം ശരിവച്ച് ഇലക്‍ഷന്‍ കമ്മീഷന്‍. അന്വേഷണം പ്രഖ്യാപിച്ചു.

Print Friendly, PDF & Email

വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ടിക്കാറാം മീണ പറഞ്ഞു. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി തുടര്‍ നടപടികള്ക്കായി ജില്ലാ കളക്ടർമാർക്ക് അയച്ചു. വോട്ട് ഇരട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിച്ചിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബൂത്ത് ലെവൽ ഓഫിസർ നേരിട്ടായിരിക്കും പരിശോധന നടത്തുക. അതിനിടെ ഒന്നിലേറെ വോട്ട് കാർഡ് ഒരാൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഉദുമ അസിസ്റ്റന്റ് ഇലക്ഷൻ ഓഫിസറെ സസ്‌പെൻഡ് ചെയ്തു. കൊവിഡ് ആയതിനാൽ ഓൺലൈനായാണ് അപേക്ഷകൾ വന്നത്. അതിനാല്‍ അപേക്ഷകൾ നേരിട്ട് പരിശോധിച്ചിട്ടില്ല. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂർണമായും ഒഴിവാക്കാനാകില്ല. തെറ്റിനു കാരണക്കാരായ കൂടുതൽ പേർക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടപടിയുണ്ടാകും. പരാതിയില്ലെങ്കിലും ഇരട്ട വോട്ട് നടക്കില്ലായിരുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു.