മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Print Friendly, PDF & Email

രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ നിയമം രാജ്യത്ത് നിലവില്‍ വന്നു. അതോടെ മൂന്നു തലാഖും ഒരുമിച്ച് ചൊല്ലി വിവാഹബന്ധമൊഴിയുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമായി മാറി അതോടെ മുത്തലാഖിലൂടെ വിവാഹമോചനം തേടുന്നവരെ കാത്തിരിക്കുന്നത് മൂന്നുവര്‍ഷം തടവും പിഴയും. പ്രതിപക്ഷത്തെ ഭിന്നപ്പിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു രാജ്യസഭയില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്നാനങ്ങളിലൊന്നായ മത്തലാഖ് ബില്‍ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തത്. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 84 അംഗങ്ങളും ആണ് വോട്ടുചെയ്തത്. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

പ്രധാന വ്യവസ്ഥകള്‍

  • എല്ലാ തരത്തിലുള്ള തലാഖും (തലാഖ്-ഇ-ബിദ്ദത്തോ മറ്റു രൂപത്തിലുള്ളതോ-എഴുതിയും ഇലക്ട്രോണിക് രൂപത്തിലുമുള്‍പ്പെടെ) നിയമവിരുദ്ധം.

  • മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ (പോലീസ് ഓഫീസര്‍ക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. കുറ്റാരോപിതന് മൂന്നുവര്‍ഷം വരെ തടവും പിഴയും  ശിക്ഷയായി ലഭിക്കാം .

  • തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവര്‍ക്കോ പരാതി നല്‍കാം. സ്ത്രീയുടെ ഭാഗം കേട്ടശേഷം ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രം മജിസ്ട്രേറ്റിന് തലാഖ് ചൊല്ലിയ പുരുഷന് ജാമ്യം നല്‍കാം. സ്ത്രീയുടെ അപേക്ഷയില്‍ കേസില്‍ അനുരഞ്ജനമാവാം. മാനദണ്ഡങ്ങള്‍ മജിസ്ട്രേറ്റിനു തീരുമാനിക്കാം.

  • തലാഖ് ചൊല്ലിയ പുരുഷനില്‍നിന്ന് സ്ത്രീക്ക് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ആവശ്യപ്പെടാം. എത്രയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം.സ്ത്രീക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാം. ഏതു രീതിയിലെന്ന് മജിസ്ട്രേറ്റിന്
    തീരുമാനിക്കാം.