പുല്‍വാമ അക്രമത്തില്‍ മരിച്ചവരില്‍ മലയാളിയും.

Print Friendly, PDF & Email

പുല്‍വാമ അക്രമത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട്ടിലെ ലക്കിടി സ്വദേശിവി വി വസന്തകുമാര്‍ ആണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വസന്തകുമാര്‍ മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. എന്നാല്‍ അതിനുമുന്പു തന്നെ മരണവാര്‍ത്ത പ്രചരിച്ചിരുന്നു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്.

പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയന്‍ മാറ്റം ലഭിച്ചത്. അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. ഏതാണ്ട് എട്ട് മാസങ്ങള്‍ക്ക് മുന്പായിരുന്നു വസന്തകുമാറിന്‍റെ അച്ഛന്‍റെ മരണം.