പുല്‍വാമ: ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം
ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് കോണ്‍വോ ആയി പോവുകയായിരുന്ന സിആര്‍പിഎഫ്ന്‍റെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടനവസ്തുക്കള്‍ നിറച്ച കാറ് ഇടിച്ചുകയറ്റി നടത്തിയ സ്ഫോടനത്തില്‍ നാല്‍പത്തി നാല് സൈനികര്‍ ഇതുവരെ മരിച്ചു. നാല്‍പ്പതിലേറെപേര്‍ക്ക് ഗുരുതരമായപരുക്കേറ്റു മരണസംഖ്യ ഇനിിയും ഉയരുമെന്ന് ഭയപ്പെടുന്നു. 2547 സൈനികര്‍ 78 ട്രക്കുകളുടെ കോണ്‍വോ ആയി പോകുന്പോള്‍ പുല്‍വാമ ജില്ലയിലെ അവന്തിപുരയിലെ ലാപ്തൂ ബോര്‍ഡില്‍ വച്ചാണ് തീവ്രവാദി അക്രമണം ഉണ്ടായത്. വൈകീട്ട് 3.25 നാണ് ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിൽ അവന്തിപ്പൊരയിൽ ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്.
ചുരുങ്ങിയത് 200 കിലോ സ്ഫോടകവസ്തുവെങ്കിലും നിറച്ച സ്കോര്‍പിയോ കാറ് കോണ്‍വോയിക്കിടയിലെ ബസ്സിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു സ്ഫോടനം നടത്തിയത്. ബസ് അപ്പോള്‍തന്നെ പൊട്ടിതെറിച്ചു. 50ഓളം പേര്‍ പൊട്ടിതെറിച്ച ബസ്സിലുണ്ടായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പുല്‍വാമയില്‍ നടന്നത്. ജെയിഷെ മുഹമ്മത് എന്ന ഭീകരസംഘടനയാണ് അക്രമണം നടത്തിയിരിക്കുന്നത്. ജെയിഷെ മുഹമ്മത് എന്ന ഭീകരസംഘന അക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. കാശ്മീര്‍ സ്വദേശിയായ അദിൽ അഹമ്മദ് ധർ എന്ന ഭീകരൻ ആണ് സ്ഫോടനം നടത്തിയത്. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ആളെ കണ്ടെത്തി ഭീകരാക്രമണം നടത്തുന്നതില്‍ ഭീകരസംഘടന വിജയിച്ചിരിക്കുകയാണ്.
ഉറിയിൽ ഉണ്ടായതിനേക്കാൾ വലിയ ഭീകരാക്രമണമാണ് പുൽവാമയിൽ നടന്നത്. റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (IED) ഭീകരർ ഉപയോഗിച്ചതെന്ന് ദേശീയ മാധ്യമായ ദി ക്വിൻറ് റിപ്പോർട്ട് ചെയ്തു. സൈന്യം ഉപയോഗിക്കുന്ന തരം ആർട്ടിലറി ഷെല്ലുകളിലോ മറ്റ് തരം ബോംബുകളിലോ സ്ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റർ ഘടിപ്പിച്ചാണ് ഭീകരർ IED തയ്യാറാക്കുന്നത്. വാഹനം ഇടിക്കുന്നതിൻറെ ആഘാതത്തിൽ ഡിറ്റണേറ്റർ പ്രവർത്തിച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കും. വലിയ അളവിൽ സ്ഫോടക വസ്തുക്കൾ കൂടി വാഹനങ്ങളിൽ നിറയ്ക്കുക കൂടി ചെയ്യുന്നതോടെ IEDയുടെ ആഘാതശേഷി ഭീകരമാകും. സാധാരണയായി തീവ്രവാദികള്‍ അഫ്ഘാനിസ്ഥാനില്‍ സ്ഫോടനത്തിന് ഉപയോഗിച്ചു വന്നിരുന്ന രീതിയാണ് പുല്‍വാമയിലും ഉണ്ടായത്.
പുൽവാമയിൽ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. സൈനികർക്ക് നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തെ അപലപിച്ചു. സിആർപിഎഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു.

