ഉത്തര്‍പ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

Print Friendly, PDF & Email

അടുത്ത ലോകസഭ തിര‍ഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഏജൻസിയായ മൂഡ് ഓഫ് നേഷന്‍ ഇന്ത്യ ടുഡോയുമായി ചേര്‍ന്നു നടത്തിയ സര്‍വ്വേയിലാണ് ബിജെപിക്ക് ഒട്ടും ആശാസ്യമല്ലാത്ത ഫലം പുറത്തുവിടുന്നത്.

ബിഎസ്പി, എസ്പി സഖ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ലഭിക്കുക അഞ്ച് സീറ്റുകള്‍ മാത്രമെന്ന് സര്‍വ്വേ ഫലം കാണിക്കുന്നു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചെയ്തത് വലിയ തെറ്റാണെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപിക്കെതിരായി ബിഎസ്പി, എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബിജെപിക്കെതിരായി ഒന്നിച്ചാല്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബിജെപിക്ക് ലഭിക്കുകയെന്നാണ് സര്‍വ്വേ വിശദമാക്കുന്നത്.

2014 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു. എന്നാല്‍എസ്പി ബിെസ്പി കോണ്‍ഗ്രസ് കൂട്ടുകെട്ടിനോട് ഏറ്റുമുട്ടിയാല്‍ 73 സീറ്റ് എന്നത് 5 സീറ്റ് എന്നതിലേക്ക് ചുരുങ്ങുമെന്ന് സര്‍വ്വേ പറയുന്നു.

നിലവിലെ അവസ്ഥയില്‍ എസ്പി-ബിഎസ്പി,അജിത് സിങിന്റെ ആര്‍എല്‍ഡി സഖ്യത്തിന് 58 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് 4 സീറ്റ് വവരെ ലഭിക്കാം. ബിജെപി-അപ്‌നാദള്‍ സഖ്യത്തിന് 18 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares