പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്

Print Friendly, PDF & Email

ഇതുവരെ പിന്നണിയിൽ നിന്നു കൊണ്ട് കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന പ്രിയങ്ക ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്. എഐസിസിയില്‍ സംന്പൂര്‍ണ്ണ അഴിച്ചുപണി നടത്തിയാണ് ജനറൽ സെക്രട്ടറിയായി പ്രിയങ്കാ​ഗാന്ധിയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉൾപ്പെടുന്ന കിഴക്കൻ മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോൺ​ഗ്രസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാൻ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കയ്ക്ക് ഉണ്ടാവുക.

വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് പാർട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്. നേരത്തെ അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകളിലും ശേഷം മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രിയങ്കാ ​ഗാന്ധി നിർണായക പങ്കു വഹിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •