കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

Print Friendly, PDF & Email

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിനുശേഷം വൈകുന്നേരം 4.30ന് വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിനു പുറമെ പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷന്‍ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും സുരക്ഷാ സംവിധാനങ്ങള്‍ പരിശോദിക്കുകയും ചെയ്തിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായും കേന്ദ്ര സര്‍ക്കാരുമായും തിരഞ്ഞെടുപ്പു കമ്മീഷന്‍ ചര്‍ച്ച നടത്തി കഴിഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 30-നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചന. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന വക്താക്കളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷാവസരങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുകയെന്നും വിവരം. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നില്‍ അധികം ഘട്ടങ്ങളായും കേരളത്തില്‍ ഒന്നിലധികം ഘട്ടങ്ങളായും തെരഞ്ഞെടുപ്പ് ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം. കേരളത്തിലെ മുന്നണികള്‍ തെരഞ്ഞെടുപ്പിന് തയാറായി കഴിഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. കൂടാതെ ബിജെപിയുടെ വിജയ യാത്ര പാതിവഴിയിലാണ്.

  •  
  •  
  •  
  •  
  •  
  •  
  •