ഒരു വൈദികന്‍ കൂടി അറസ്റ്റില്‍

Print Friendly, PDF & Email

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. കഴിഞ്ഞ ദിവസം രണ്ടാം പ്രതിയായ ഫാദര്‍ ജോബ് മാത്യു അറസ്റ്റിലായിരുന്നു.
ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.