‘ഫ്രീഡം വാക്കു’മായി പൂജപ്പുര സെന്ട്രല് ജയില്‍
നിരക്ക് കുറഞ്ഞ ഭക്ഷണം, ജൈവ പച്ചക്കറി, മത്സ്യ കൃഷി, ബ്യൂട്ടി പാര്‍ലര്‍, പെട്രോള്‍ പമ്പ് എന്നീ സംരംഭങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ‘ഫ്രീഡം വാക്ക്’ എന്ന പേരില്‍ ഹവായ് ചെരിപ്പ് പുറത്തിറക്കി തിരുവനന്തപുരം പൂജപ്പുര സെന്ട്രല് ജയില്‍. ചെരിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ദിവസങ്ങളായി. ജയിലിനുള്ളിലെ മൂന്ന് തടവുകാരാണ് ചെരിപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് ചെരിപ്പ് ഇവര്‍ക്ക് ചെരിപ്പ് നിര്‍മ്മാണത്തിനുള്ള പരിശീലനം നല്‍കിയിരുന്നു. ദിവസേന 100 ജോഡി ചെരിപ്പുകള്‍ നിര്‍മ്മിക്കാനാകുന്ന തരത്തിലുള്ള മാന്വല്‍ മെഷിനിലാണ് മെഷിനിലാണ് ചെരിപ്പ് നിര്‍മ്മാണം. ചെരിപ്പിന്റെ വിതരണോദ്ഘാടനം ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് നവംബര്‍ 14ന് നിര്‍വ്വഹിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ ഫാന്‍സി ചെരിപ്പുകളും പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ചെരിപ്പുകളും നിര്‍മ്മിക്കുകയാണ് ഇവരുടെ ലക്ഷ്യം.