സഭയുടെ നിശബ്ദതക്കെതിരെ വിശ്വാസി സമൂഹം സംഘടിക്കുന്നു.
ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ സഭയുടെ നിശബ്ദതക്കെതിരെ വിശ്വാസി സമൂഹം സംഘടിക്കുന്നു. ബിഷപ്പും അദ്ദേഹത്തെ പിന്തുണക്കുന്ന വൈദികരും ഒരുഭാഗത്തും കന്യാസ്ത്രീയും അവരുടെ കുടുംബവും മറുഭാഗത്തും നിന്നു പരസ്പരം ചെളവാരിയെറിയുമ്പോള്‍ സഭാനേതൃത്വവും സഭയിലെ മറ്റു ബിഷപ്പു എടുത്തിരിക്കുന്ന മൗനം സഭാ നേതൃത്വം കുറ്റാരോപിതനായ ബിഷപ്പിന് പിന്തുണക്കുന്നതായുള്ള സന്ദേശമാണ് പൊതു ജന മദ്ധ്യത്തില്‍ ഉണ്ടാകുന്നത്. ഇത് സഭക്കും വിശാസി സമൂഹത്തിനും വലിയ മാനക്കേടാണ് വരുത്തിവക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോപണ വിധേയനായ ബിഷപ്പനെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വൈദികരും സന്യാസികളും ആത്മായസഘടനകളും വത്തിക്കാന്‍ സ്ഥാനപതിക്കും സിബിസിഐ പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസിനും കത്തയക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ കൃസ്ത്യന്‍ വിമണ്‍സ് മൂവ്‌മെന്റ്, ഫോറം ഓഫ് റിലീലിജന്‍സ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സഭാ നേതൃത്വത്തിന് കത്തയക്കന്നത്. ഇതിനായി വിശ്വാസികളുടേയും വൈദിക-സന്യാസിനീസമൂഹങ്ങള്‍ക്കടയിലും വ്യാപകമായ ഒപ്പുശഖരണമാണ് നടക്കുന്നത്.