ജബ്ബാർ തിരക്കിലാണ് …താരപ്പൊലിമയൊന്നും അറിയാതെ …!!

Print Friendly, PDF & Email

റിയാദ് : സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ മാണിക്യ മലരായ പൂവി, പി.എം.എ ജബ്ബാറിന് നാല് പതിറ്റാണ്ട് പഴക്കമുള്ള അനശ്വര ഓര്‍മ്മയാണ്. പാട്ട് ന്യൂജന്‍ ഹിറ്റായതോടെ പ്രതീക്ഷിക്കാതെ കിട്ടിയ താര പൊലിമയിലാണ് ജബ്ബാര്‍.

നാല് പതിറ്റാണ്ട് മുന്‍പ് മാണിക്യമലരായ പൂവി എന്ന ഗാനം എഴുതുമ്പോള്‍ പുരികം ചുളിച്ച് ചുളിച്ച് കണ്ണിറുക്കിയ സുന്ദരിയായിരുന്നു ഖല്‍ബിനുള്ളില്‍. കാമ്പ്യസിലെ പ്രണയം ചിത്രീകരിക്കുന്നതില്‍ അഡാര്‍ ലവ് ടീം വിജയിച്ചിരിക്കുന്നു എന്ന് ജബ്ബാര്‍ പറഞ്ഞു.

20-ാം വയസ്സില്‍ ഉസ്താദായി സേവനം അനുഷ്ടിച്ചിരുന്ന കാലത്താണ് ‘മാണ്ക്യ മലരായ പൂവി’ ജനിക്കുന്നത്. അന്ന് റഫീഖ് തലശ്ശേരി ആകാശവാണിയിലും ദൂരദര്‍ഷനിലും പാടി. ഗാനം അന്ന് തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോളിതാ രണ്ടാം വരവില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റും.

നൂറ് കണക്കിന് പാട്ടുകളാണ് പി.എം.എ ജബ്ബാര്‍ എഴുതിയിട്ടുണ്ട്. അഞ്ഞൂറിലധികം പാട്ടുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 12 പാട്ടുകള്‍ റിയാദിലെ മാപ്പിളപാട്ട് ഗായകന്‍ ചിട്ടപെടുത്തി അറേബ്യന്‍ നശീദ് എന്ന പേരില്‍ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.

30 വര്‍ഷമായി ജബ്ബാര്‍ പ്രവാസം തുടങ്ങിയിട്ട്, 15 വര്‍ഷമായി റിയാദിലെ ഗ്രോസറി ഷോപ്പിലെത്തിയിട്ട്. പ്രതീക്ഷിക്കാതെ പ്രശസ്തനായെങ്കിലും അതിന്റെ ഭാവമെന്നുമില്ലാതെ ബക്കാലയിലെ തിരക്കിലാണ് ജബ്ബാര്‍ ഉസ്താദ്.

 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply