അഞ്ചാം ഏകദിനം ; ധോണിയെ കാത്തു നില്‍ക്കുന്നത് ചരിത്രനേട്ടം
അഞ്ചാം ഏകദിനത്തില്‍ ധോണിയെ കാത്തു നില്‍ക്കുന്നത് ചരിത്രനേട്ടം; നേടാന്‍ സാധിച്ചാല്‍ സ്ഥാനം ഇനി സച്ചിനും ദ്രാവിഡിനും ഗാംഗുലിയ്ക്കുമൊപ്പം
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ആരാധകര്‍ക്ക് വിശേഷണം വേണ്ടാത്ത താരമാണ് എം.എസ് ധോണി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് ധോണി. ഇന്ന് താരമെന്ന നിലയില്‍ പോലും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിനെ ഇതിഹാസമാക്കാന്‍ ഒരുങ്ങുകയാണ്. ക്രിക്കറ്റ് ജീവിതത്തിലെ അസുലഭമായ നാഴികക്കല്ലാണ് ധോണി പിന്നിടാന്‍ പോകുന്നത്. 316 ഏകദിനമത്സരങ്ങളില്‍ നിന്നുമാണ് 9954 റണ്‍സ് സമ്പാദ്യമുള്ള ധോണിയ്ക്ക് 10000 എന്ന മാജിക്കല്‍ നമ്പറിലേക്ക് സ്‌കോര്‍ എത്തിക്കാന്‍ വേണ്ടത് ഇനി വെറും 46 റണ്‍സ് മാത്രം.
ഈ നേട്ടം കൈവരിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമേയുള്ളൂ. മൂന്നു പേരും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇതിഹാസ താരങ്ങളാണ്. ക്രിക്കറ്റ് ദൈവം സച്ചിനും വന്‍ മതില്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ സൗരവ്വ് ഗാംഗുലിയുമാണ് ഇതിന് മുമ്പ് 10000 കടന്ന ഇന്ത്യന്‍ താരങ്ങള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സെടുക്കാന്‍ ധോണിയ്ക്ക് സാധിച്ചാല്‍ ആ പട്ടികയിലെ നാലാമത്തെയാളായി ധോണി അതോടെ മാറും. 206 ഏകദിനങ്ങളില്‍ നിന്നും 9423 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി തൊട്ടു പിന്നാലെ തന്നെയുണ്ട്. ധോണിയ്ക്ക് പിന്നാലെ വിരാടും ഈ നേട്ടം കൈവരിക്കുമെന്നുറപ്പാണ്