എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്

Print Friendly, PDF & Email

കോഴിക്കോട് : മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്.

പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അ

വാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വർക്കലക്കടുത്ത് ചെറുന്നിയൂരിൽ ശ്രീനിലയത്തിൽ ഡോ.ജോൺ മാത്യു വിന്റേയും ആശയുടേയും മകളാണ് ആർച്ച. തിരുവനന്തപുരം മൂക്കോലക്കൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥി. 2016-ൽ കേരള സർക്കാരിന്റെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ രാഷ്ട്രപതിയായും, 2017-ൽ കുട്ടികളുടെ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.2017-ൽ ജയശ്രീ ബാലവേദിയുടെ ബാലപ്രഭ അവാർഡ് കരസ്ഥമാക്കി.

2017-ലെ ഡോ.പി.സി.അലക്‌സാണ്ടർ മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി പ്രസംഗ വേദിയിൽ വിജയി ആണ്. കേരള സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ” പരിതസ്ഥിതി സെമിനാറിലും ” ഓയിസ്ക ഗ്ലോബൽ യൂത്ത് ഫോറത്തിലും സയൻസ് ഗ്ലോബൽ അന്തർദേശീയ സെമിനാറിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
കലാരംഗത്തും സജീവ സാന്നിധ്യമായ ആർച്ച ഭരതനാട്യം ,മോഹിനി ആട്ടം എന്നിവയിൽ ഡോ.നീനാപ്രസാദിന്റെ ശിഷ്യയും ആണ്. നിരവധി ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

പി.പി ശ്രീധരനുണ്ണി ചെയർമാനും ഡോ.കെ.വി.തോമസ് , ഡോ.ഗോപി പുതുക്കോട് എന്നിവർ അംഗങ്ങളുമായ വിധിനിർണയ സമിതി ആണ് ആർച്ചയെ ഈ വർഷത്തെ കക്കാട് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ജൂലായ് മാസം തൃശൂരിൽ നടക്കുന്ന പ്രൗഡോ ജ്വലമായ ചടങ്ങിൽ പുരസ്‌കാര സര്പ്പണം നടക്കും.

  •  
  •  
  •  
  •  
  •  
  •  
  •