രഞ്ജി ട്രോഫി: കേരളത്തിന് 309 റണ്‍സിന്റെ അട്ടിമറി വിജയം
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95നു പുറത്തായതോടെ കേരളത്തിന് 309 റണ്‍സിന്റെ ജയം. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്‌റെ തിരിച്ചുവരവ്. കേരളത്തിനു വേണ്ടി ജലജ് സക്‌സേന നാലും കെ.സി. അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന കേരളത്തിന്റെ നാലാമത്തെ വിജയമാണിത്. ഈ ജയത്തോടെ ആറു പോയിന്റ് നേടിയ കേരളം 24 പോയിന്റുമായി സൗരാഷ്ട്രയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമതെത്തി.

