തെറ്റ് മനസിലാക്കുന്നു… തിരുത്തുന്നു. ആർ ജെ സൂരജ്,വിവാദം കെട്ടടങ്ങി?
തെറ്റ് മനസിലാക്കുന്നു… തിരുത്തുന്നു… ” എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് മനസിലാക്കിക്കൊണ്ട് വികാരം വ്രണപ്പെട്ട എല്ലാ മുസ്ലിം ചങ്ങാതിമാരും സദയം ക്ഷമിക്കുക. ക്ഷമാപണം സ്വീകരിച്ചുകൊണ്ട് സമൂഹത്തിലെ മറ്റൊരു തലത്തിലേക്ക് ഈ വിഷയം എത്താതിരിക്കാൻ സപ്പോർട്ട് ചെയ്യുക… ദയവായി പരമാവധി പേരിലേക്ക് ഷെയർ ചെയ്യുക” – ആർ ജെ സൂരജ് –
ഇത്രയും കാലം ശക്തമായ് സംഘ പരിവാർ സംഘടകളേയും ആശയങ്ങളേയും സോഷ്യൽ മീഡിയയിൽ കൂടി വിമർശിച്ചിരുന്ന ആർ ജെ സൂരജ് തട്ടമിട്ടു കളിച്ച ഡാൻസിനെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചില മതവിഭാഗക്കാർ ഖത്തറിൽ ഭീഷണിയുമായി എത്തിയതിനെ തുടർന്നാണ് ക്ഷമാപണവുമായ് എത്തിയത്. ഇടതുപക്ഷ അനുഭാവിയായ സൂരജ് അവസാനം ക്ഷമാപണം ചെയ്തത് പേടിച്ചല്ലേ എന്നാണ് ട്രോളുകളിലൂടെ ചോദിച്ചത്….ആരാധകർ ചോദിക്കുന്നത്…
പ്രവാസഭൂമി ന്യൂസ് , ഖത്തർ
എന്തായാലും കഴിഞ്ഞ കുറെ ദിവസങ്ങളായ് സോഷ്യൽ മീഡിയയിലെ താരം സൂരജ് ആണ് ..സപ്പോർട്ട് ചെയ്തും വിമർശനങ്ങളുമായി ആയിരങ്ങളാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
ട്രോളുകൾ ഇങ്ങനെ പറയുന്നു..
ഭയങ്കര ” നിഷ്പക്ഷനായ ” ഒരു ആർ ജെ ഉണ്ടായിരുന്നു
ദോഹയിൽ… ഇരുന്നു ആകെ കുറ്റം പറയുക മോദിയേയും ബിജെപിയേയും മാത്രം പേരു ആർ ജെ സൂരജ് . അവനെന്ത് പറഞ്ഞാലും ലൈക്കടിച്ച് ഷെയർ ചെയ്ത് സുഖിപ്പിച്ചു കൊടുക്കാൻ കുറേ ഞമ്മന്റെ സുഡാപ്പികളും”
ട്രോളുകൾ തുടരുന്നു….
ആർ.ജെ സൂരജ് പിന്നീട് തെറ്റു മനസ്സിലാക്കി മാപ്പ് പറഞ്ഞു..
എന്നുപറയുന്നവരോട്
അർ.ജെ സൂരജ് ഒരു തെറ്റും മനസ്സിലാക്കിയിട്ടില്ല….
അയാൾ മനസ്സിലാക്കിയത് യഥാർത്ഥ അസഹിഷ്ണുത എന്താണെന്നതാണ്
“ജീവനിലുള്ള ഭയം,
തുടർ ഭാവിയിലുള്ള ഭയം ,
ജോലിയിലുള്ള ഭയം,”
ഇതൊക്കെയാണ് അയാളെക്കൊണ്ട് മാപ്പുപറയിച്ചത് ..
എന്തായാലും സൂരജ് പറയുന്നത് ..ഞാൻ മാറിയിട്ടില്ല,,,എന്റെ വാക്കു കൊണ്ട് ആരുടെയെങ്കിലും മനസ് വ്രണപ്പെട്ടുവെങ്കിൽ എന്നോട് ക്ഷമിക്കുക….ഇതിന്റെ പേരിൽ ഇനി ഒരു വിവാദം വേണ്ട….ഇത് ഇവിടെ അവസാനിപ്പിക്കാം….
ആർ ജെ ആർ ജെ സൂരജ് ഫേസ്ബുക്കിൽ ഇട്ട വിശദീകരണം താഴെ
പറയാനുള്ളതെല്ലാം ഇതിൽ പറഞ്ഞിട്ടുണ്ട്…! സമയം പോലെ കേൾക്കു ട്ടാ…
ഏതു മതത്തിലായാലും ,മതത്തിലുള്ളവർ തന്നെ ആ മതത്തിന് നാണക്കേടുണ്ടാക്കുന്ന അവസ്ഥ ഇനി വരാതിരിക്കട്ടേ…! ഇത് ഒരു നല്ല പുതിയ തുടക്കമാകട്ടേ… ആശംസകൾ.. സസ്നേഹം ആർ ജെ സൂരജ്
പറയാനുള്ളതെല്ലാം ഇതിൽ പറഞ്ഞിട്ടുണ്ട്…!സമയം പോലെ കേൾക്കു ട്ടാ…ഏതു മതത്തിലായാലും ,മതത്തിലുള്ളവർ തന്നെ ആ മതത്തിന് നാണക്കേടുണ്ടാക്കുന്ന അവസ്ഥ ഇനി വരാതിരിക്കട്ടേ…!ഇത് ഒരു നല്ല പുതിയ തുടക്കമാകട്ടേ…ആശംസകൾ..സസ്നേഹം RJ SooraJ
Публикувахте от RJ SooraJ в 6 декември 2017 г.