പ്രത്യേക വിഭാഗം ആളുകളെ റിക്രൂട്ട് ചെയ്തു വിധ്വംസ്വക പ്രവർത്തനത്തിന് ഉപയോഗിക്കുന്നു.

Print Friendly, PDF & Email

കണ്ണൂര്‍: ഒരു പ്രത്യേക വിഭാഗക്കാര്‍, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നതിന് നേതൃത്വം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകരമായ ഇത്തരം പ്രവര്‍ത്തനങ്ങളെ പൊലീസ് അടിച്ചമര്‍ത്തും. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.

കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിനു പിറകിലെ സംവിധാനങ്ങളെ കുറിച്ചു ശക്തമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാം ബറ്റാലിയനിലെ 113 പൊലീസുകാരും മലബാര്‍ സ്‌പെഷല്‍ പൊലീസിലെ 183 പേരുമുള്‍പ്പെടെ 296 പേരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പൊലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply