INDIANEWS MAIN

മൂന്നു ദിവസം നീണ്ട ബിബിസിയിലെ ആദായവകുപ്പ് പരിശോദന അവസാനിച്ചു.

മൂന്നു ദിവസം നീണ്ട ബിബിസിയിലെ ആദായവകുപ്പ് പരിശോദന അവസാനിച്ചു. മൂന്ന് ദിവസമായി 59 മണിക്കൂറോളമാണ് പരിശോധന നടന്നത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന ജീവനക്കാരെ പിന്തുണച്ചുകൊണ്ട് കുറുപ്പിറക്കിയ ബിബിസി ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു. ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.

0