ശാപമോചനത്തിനായി ‘മൃത്യുജ്ഞയ ഹോമ’വുമായി സർവകലാശാല.

സർവ്വകലാശാലയുടെ ശാപ മോചനത്തിനായി ‘മഹാമൃത്യുഞ്ജയ ശാന്തി ഹോമം’ നടത്തണമെന്ന് സർവകലാശാല. അതിനായി ടീച്ചിംഗ് സ്റ്റാഫ് 500 രൂപയും നോൺ ടീച്ചിംഗ് സ്റ്റാഫ് 100 രൂപയും സംഭവന നൽകണമെന്നാണ് സർവ്വകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാല പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സർവകലാശാലയുടേതാണ് സർക്കുലർ.

കഴിഞ്ഞ മാസം സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാർ മരിച്ചിരുന്നു. മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലാത്ത സ്വാഭാവിക മരണമാണെങ്കിലും സര്‍വകലാശാലക്ക് മേല്‍ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ‘മഹാമൃത്യുഞ്ജയ ശാന്തി ഹോമം’ നടത്തണം എന്നുമാണ് സർവകലാശാലയുടെ വാദം. ജീവനക്കാരെല്ലാം ഹോമത്തിൽ പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല. പക്ഷേ, ഹോമത്തിൽ പങ്കെടുക്കുന്നവർ നിർബ്ബന്ധമായും സംഭാവന നൽകണമെന്നും സർക്കുലറില്‍ പറയുന്നു. സർവ്വകലാശാലയുടെ ഈ വിചിത്ര ഉത്രവിനെതിരെ വിദ്ധ്യാർത്ഥി സംഘടനകൾ ര​ഗത്തു വന്നിരിക്കുകയാണ്. സർവ്വകലാശാല തന്നെ അന്ധവിശ്വാസങ്ങളെ പ്രോ്സാഹിപ്പിക്കുവാൻ തുടങ്ങിയാൽ അതിൽ പഠിച്ചിറങ്ങുന്ന വിദ്ധ്യാർത്ഥികളുടെ ഭാവി എന്തായിരിക്കുമെന്ന് വിദ്ധ്യാർത്ഥി സം​ഘടനകൾ ചോദിക്കുന്നു.