പാപഭാരവും പേറി നിര്‍മ്മല സീതാരാമന്‍ പുറത്തേക്ക്…?

Print Friendly, PDF & Email

നോട്ടു പിന്‍വലിക്കല്‍, യാതൊരു തയ്യാറെടുപ്പും കൂടാതെ നടപ്പിലാക്കിയ ജിഎസ് ടി തുടങ്ങി മോദി കാട്ടിക്കൂട്ടിയ ആന മണ്ടത്തരങ്ങള്‍ക്ക് ഒരു രക്തസാക്ഷി. തകര്‍ന്നു തരിപ്പണമായ രാജ്യത്തിന്‍റെ സാന്പത്തിക അവസ്ഥയുടെ പഴിമുഴുവനും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍റെ തലയില്‍ ചാര്‍ത്തി അവരെ രക്തസാക്ഷിയാക്കുവാന്‍ തയ്യാറെടുക്കുകയാണ് മോദിസര്‍ക്കാര്‍.
കേന്ദ്രബജറ്റിന് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രി സ്ഥാനത്തു നിന്ന് തെറിക്കുമെന്ന് സൂചന. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഇതോടൊപ്പം തെറിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിക്‌സ് ബാങ്ക് ചെയര്‍മാനും ബാങ്കറുമായ കെ.വി കാമത്തിനെയാണ് നിര്‍മലയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. റിസര്‍വ്വ് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്ന് കിട്ടാവുന്നിടത്തോളം പണം മേടിച്ച് ചിലവഴിച്ചു കഴിഞ്ഞു. സൈന്യത്തെ നവീകരിക്കുന്നതിനായി സൈന്യം ആവശ്യപ്പെട്ടിട്ടും കൊടുക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റിവച്ച തുകയില്‍ നിന്ന് 3000 കോടി വെട്ടിചുരുക്കി. ദൈനദിനം ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുമേഖല സ്ഥപനങ്ങളെ ഓരോന്നോരോന്നായി വിറ്റഴിക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും മോശം അവസ്ഥയിലൂടെ രാജ്യo കടന്നു പോകുമ്പോഴാണ് മോദി സര്‍ക്കാറിന്റെ പുതിയ ബജറ്റ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു ഇതിനു മുമ്പുള്ള നിര്‍മലയുടെ ബജറ്റ്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഫലപ്രദമായ വഴികളില്ല എന്ന് വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. മാന്ദ്യം നേരിടാനായി ജൂലൈക്ക് ശേഷം പല തവണ മിനി ബജറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഖ്യാപനങ്ങള്‍ നിര്‍മല നടത്തിയിരുന്നു. വളര്‍ച്ച ലക്ഷ്യമിട്ട് നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ ഒന്നും ഫലപ്രദമായില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ധനകാര്യമന്ത്രി പുറത്തേക്കെന്ന സൂചന മുന്‍പു തന്നെ പുറത്തു വന്നിരുന്നു. ബജറ്റിന് മുമ്പോടിയായുള്ള കൂടിക്കാഴ്ചകളില്‍ നിര്‍മലയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. വലതുപക്ഷ സൈദ്ധാന്തികന്‍ സ്വപന്‍ ദാസ് ഗുപ്ത, നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് എന്നിവരും മന്ത്രിസഭയിലെത്തിയേക്കും.