ആകാശ് തില്ലങ്കരിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുത്ത് പോലീസ്.
നേതാക്കള്‍ നടത്തിയ ആഹ്വാനം നടപ്പിലാക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്ന ഗുരുതര വെളിപ്പെടുത്തല്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കിരി നടത്തിയതിനു തൊട്ടു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് അദ്ദേഹത്തിന്‍റെ പേരില്‍ കേസ് എടുത്ത് പോലീസ്. കൊലപാതകം ചെയ്യാൻ ആഹ്വാനം നടത്തിയ നേതാക്കൾക്ക് പാർട്ടി സഹകരണസ്ഥാപനങ്ങളിൽ ജോലി നൽകുകയും കൊലപാതകം ചെയ്ത തങ്ങൾ വഴിയാധാരമായെന്നും ഉള്ള ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സിപിഎംനെ വെട്ടിലാക്കുകയും രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തെ ഞെട്ടിച്ച് പോലീസ് അദ്ദേഹത്തിന്‍റെ പേരില്‍ കേസെടുത്തിരിക്കുന്നത്.
കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിയെ വിമർശിച്ച് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു കമന്റായാണ് ആകാശ് തില്ലങ്കരിയുടെ ഗുരുതര വെളിപ്പെടുത്തല്‍. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് തങ്ങളേക്കൊണ്ട് പലതും ചെയ്യിച്ചത്. ഇതിനൊക്കെ ആഹ്വാനം ചെയ്യുന്ന സിപിഎം നേതാക്കൾക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. ആഹ്വാനം നടപ്പിലാക്കിയ ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു. പട്ടിണി ആയതോടെയാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്ന് ആകാശ് തില്ലങ്കരി പറയുന്നു. ക്വട്ടേഷന്റെ പങ്കുപറ്റിയ നേതാക്കളെകുറിച്ചും വേണമെങ്കിൽ പറയാം. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതികരണമെന്നും എല്ലാം തുറന്നുപറഞ്ഞാൽ നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാനാകില്ലെന്നും ആകാശ് മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ സരീഷ് പൂമരം ആകാശിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.
എന്നാല്‍ ആകാശിന്‍റെ ഗുരുതരമായ വെളിപ്പെടുത്തലിന്‍റെ പിന്നാലെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ അന്വേഷിക്കണ്ട പോലീസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യ ശ്രീലക്ഷ്മി അനൂപിൻ്റെ പരാതിയിലാണ് കേസ്. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ക്വട്ടേഷൻ തലവനായ ഇയാളെ പൊലീസ് നിലയ്ക്ക് നിർത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിന്‍റെ തൊട്ടുപിന്നാലെ ആയിരുന്നു സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശിനെതിരെ കേസെടുത്തത്.