പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം

Print Friendly, PDF & Email

ഇന്ത്യയിലെ പൗരത്വം നിർണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് അതിടയാക്കുമെന്നും ആരോപിച്ചുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ വുമായി യൂറോപ്യൻ യൂണിയൻ പാർലമെന്‍റില്‍ പ്രമേയം അവതരപ്പിക്കുവാന്‍ ആലോചന. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനിലെ 600ഓളം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. അതോടെ പ്രമേയം പാസാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ പാർലമെന്റിന്റെ ഈ ആഴ്ച നടക്കാനിരിക്കുന്ന സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രമേയം സഭയിൽ അവതരിപ്പിക്കും.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയാണ് യൂറോപ്യന്‍ യൂണിയന്‍ ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സർക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാദ്ധ്യമങ്ങളെയും നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം.

ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ കരാറില്‍ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾകൂടി ഉൾക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു.യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം പാസാകുന്നതോടെ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യക്കുള്ള മേല്‍കൈ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും അന്തരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് തിരിച്ചടി ആകുമെന്നും വിലയിരുത്തപ്പെടുന്നു.

  •  
  •  
  •  
  •  
  •  
  •  
  •