സാമ്പത്തിക പരിഷ്‌കരണത്തിന് മൻമോഹൻ സിങ്ങിനോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു- നിതിൻ ഗഡ്കരി

Print Friendly, PDF & Email

1991ൽ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയെന്നും അത് രാജ്യത്ത് ഒരു ലിബറൽ സമ്പദ്‌വ്യവസ്ഥക്ക് തുടക്കമിട്ടു. അതിനാല്‍ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ദരിദ്രരായ ആളുകൾക്ക് അതിന്റെ നേട്ടങ്ങൾ നൽകുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യയ്ക്ക് ഒരു ലിബറൽ സാമ്പത്തിക നയം ആവശ്യമാണ്,

1991-ൽ ധനമന്ത്രിയായിരിക്കെ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നൽകി, അത് ഒരു ലിബറൽ സമ്പദ്‌വ്യവസ്ഥയിലേക്ക് തുടക്കമിട്ടു, ഉദാരവൽക്കരണ സാമ്പത്തിക നയം കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന്, ഇന്ത്യയ്ക്ക് കൂടുതൽ കാപെക്‌സ് നിക്ഷേപം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലിബറൽ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് സഹായിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.