“വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള കച്ചവടമല്ല; ഫീസ് താങ്ങാനാവുന്നതായിരിക്കണം” – സുപ്രീം കോടതി
വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള കച്ചവടമല്ല; ഫീസ് താങ്ങാനാവുന്നതായിരിക്കണം – സുപ്രീം കോടതി
വിദ്യാഭ്യാസം ലാഭം നേടാനുള്ള ബിസിനസ്സല്ല. ട്യൂഷൻ ഫീസ് എപ്പോഴും താങ്ങാനാവുന്നതായിരിക്കണം,”എംബിബിഎസ് വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എംആർ ഷാ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്.
2017 സെപ്റ്റംബർ 6ന് പ്രത്യേക ഉത്തരവിലൂടെ നിലവിലുള്ള ഫീസിന്റെ ഏഴിരട്ടി വര്‍ദ്ധിപ്പിച്ച് പ്രതിവർഷം ഫീസ് 24 ലക്ഷം രൂപയായി ഉയർത്തിയ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം ഒട്ടും ന്യായീകരിക്കാവുന്നതല്ല. എംബിബിഎസ് വിദ്യാർഥികൾ അടയ്‌ക്കേണ്ട ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസുമാരായ എംആർ ഷാ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പ്രൊഫഷണൽ കോഴ്സിന്റെ സ്വഭാവം; ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വില; ഭരണത്തിനും പരിപാലനത്തിനുമുള്ള ചെലവ്; പ്രൊഫഷണൽ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ ന്യായമായ മിച്ചം; സംവരണ വിഭാഗത്തിലും സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിലും പെട്ട വിദ്യാർത്ഥികളുടെ കാര്യത്തിൽ എന്തെങ്കിലും ഫീസ് ഇളവു വരുത്തുന്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം തുടങ്ങിയ ഘടകങ്ങൾ അഡ്മിഷൻ ആൻഡ് ഫീ റെഗുലേറ്ററികമ്മിറ്റി(എഎഫ്ആർസി) ഫീസ് നിര്‍ണയിക്കുന്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.