മോഡിയുടെ അഴിമതികൾ അക്ഷരമാല ക്രമത്തില്‍ കോര്‍ത്തിണക്കി ഒരു വെബ് സൈറ്റ്!!!. ബിജെപി അങ്കലാപ്പിൽ

Print Friendly, PDF & Email

മോഡി ഗവര്‍മ്മെന്‍റ് നടത്തിയ അഴിമതികഥകള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച വെബ് സൈറ്റ് ശ്രദ്ധനേടുന്നു. വൈബ്സൈറ്റ് ഹോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വൈറല്‍ ആയത് ബിജെപി വൃത്തങ്ങളില്‍ അന്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അഴിമതി തൊട്ടുതീണ്ടാത്ത പ്രധാനമന്ത്രി എന്ന് സൃഷ്ടിച്ചെടുത്ത പ്രതിഛായയെ തച്ചുടച്ച് നരേന്ദ്രമോദിയുടെ തനിനിറം തുറന്നുകാട്ടുകയാണ് ഈ വെബ്സൈറ്റ്.

വെബ്സൈറ്റ് ഓപ്പണ്‍ ചെയ്താല്‍ കാണുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നിൽ തൊട്ടാൽ ആ അക്ഷരത്തില്‍ തുടങ്ങുന്ന അഴിമതിയേ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യംമാകും എന്നതാണ് വെബ്സൈറ്റിനെ ശ്രദ്ധേയമാക്കുന്നത്. ലിങ്ക് –  https://www.corruptmodi.com/en/