INDIANEWS MAIN

റഫേല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

റഫേല്‍ ഇടപാടില്‍ ഡിഫന്‍സ് പ്രൊക്യുര്‍മെന്‍റ് പ്രകാരമുള്ള പെനാല്‍റ്റി ഒഴിവാക്കി കൊടുത്തു എന്ന് വെളിപ്പെട്ടതിന്‍റെ പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അതീവ രഹസ്യമായ രാജ്യരക്ഷാ ഇടപാടുകളാണെന്നു ചൂണ്ടികാട്ടി വിവരങ്ങള്‍ പാര്‍ലിമെന്‍റിന്‍റെ മേശപുറത്തുപോലും വെക്കാന്‍ തയ്യാറാകാത്ത പ്രധാന മന്ത്രി മോഡി 2015 ഏപ്രിലിൽ ഫ്രാൻസ് സന്ദർശിക്കുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ അനിൽ അംബാനിക്ക് റാഫേൽ കരാർ വിവരങ്ങള്‍ ചോര്‍ത്തികൊടുത്തു വെന്നതിന്‍റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ റാഫേൽ കരാറിൽ അഴിമതിക്കും നടപടി ക്രമങ്ങളുടെ ലംഘനങ്ങൾക്കും പുറമെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്തു വിട്ട കുറ്റവും കൂടി മോഡിയുടേ മേല്‍ ആരോപിക്കപ്പെട്ടിരിക്കുകയാണ്.

പ്രതിരോധ മന്ത്രിക്കോ, പ്രതിരോധ സിക്രട്ടറിക്കോ, വിദേശകാര്യ സിക്രട്ടറിക്കു തന്നെയെ റാഫേല്‍ ഇടപാടിനെ യാതൊരു വിവരങ്ങളും അറിയില്ലായിരുന്ന സമയത്ത് റാഫേല്‍ ഇടപാടുകളെക്കുറിച്ച് എല്ലാവിവരങ്ങളും അംബാനിക്ക് അറിയാമായിരുന്നു എന്നാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കു മാത്രം അറിയാമായിരുന്ന ഈ രഹസ്യം എങ്ങിനെ അനിൽ അംബാനി അറിഞ്ഞു. ഇത് ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തൽ ആണ്. അത്, രാജ്യദ്രോഹ കുറ്റമാണ്.

                                                  മാർച്ച് 21 നു നടന്ന പ്രധാന മന്ത്രിയുടെ ഫ്രാൻസ് സന്ദർശനവേളയിൽ റാഫേൽ വിഷയം ചർച്ച ചെയ്യില്ല എന്നായിരുന്നു പൊതു ധാരണ. അതിനാല്‍, പ്രതിരോധ മന്ത്രി പരീക്കര്‍ അദ്ദേഹതോടൊപ്പം പോയില്ല. എന്നാല്‍, അനിൽ അംബാനി പോയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന പിന്നാന്പുറം ചർച്ചകളെ കുറിച്ച് ആരും ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ അനില്‍ അബാനി എല്ലാം അറിഞ്ഞിരുന്നു. ഏപ്രിൽ 9-11നു അനിൽ അംബാനി രഹസ്യമായി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ സന്ദർശിച്ചു. റാഫേലുമായി ബന്ധപ്പെട്ടു ഇന്ത്യൻ പ്രധാന മന്ത്രി ഒരു ധാരണ പത്രം തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും യാത്രാവേളയിൽ ഒപ്പു വെക്കുമെന്നും അംബാനി തഥവസരത്തില്‍ പലരോടും പറഞ്ഞത്രേ. എയർബസ് ചിഫ് എക്സികുട്ടീവിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയ നിക്കോളാസ് ചാമുസി അയച്ച ORU ഇ മെയിൽ സന്ദേശം ചോര്‍ന്നതിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.