പുരാവസ്തു ശേഖരത്തിന്‍റെ കണ്ടെത്തല്‍ ഇറ്റലിയെപറ്റിയുള്ള ചരിത്രധാരണകള്‍ തിരുത്തിക്കുറിക്കുന്നു…
ഇറ്റലിയിലെ തെക്കൻ കാലാബ്രിയിലെ താപ നീരുറവ താടാകത്തിലെ ചെളിക്കുണ്ടിന് നന്ദി. ബിസി രണ്ടാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിൽ എട്രൂസ്കൻ നാഗരികതയുടെ അവസാനത്തെയും റോമൻ സാമ്രാജ്യത്തിന്റെ വികാസത്തെയും കുറിച്ച് പുതിയ വെളിച്ചം വീശുന്ന പുരവസ്തു സ്മാരകങ്ങളെ കാലത്തിന്‍റെ ജീര്‍ണതക്കു വിട്ടുകൊടുക്കാതെ ഇത്രകാലം കാത്തു സൂക്ഷിച്ചതിന്. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ഏറ്റവും വലിയ പുരാവസ്തു ശേഖരമായ ഇത് ഇറ്റലിയിലെ ഏറ്റവും മനോഹരമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായി മാറി കഴിഞ്ഞു.
അതിലോലമായ മുഖഃ സവിശേഷതകളും ലിഖിതങ്ങളും അലകളുള്ള ട്യൂണിക്കുകളും ഉള്ള രണ്ട് ഡസൻ പ്രതിമകളും നിരവധി വെങ്കല വസ്തുക്കളും ആണ് ഒരു വിനോദ മുങ്ങൽ വിദഗ്ധൻ റിയാസ് കാലാബ്രിയിലെ ഒരു ചെറിയ തടാകത്തിലെ ചെളിക്കുണ്ടില്‍ നിന്ന് കണ്ടെത്തിയത്. ഒരു തികഞ്ഞ സംരക്ഷണാവസ്ഥയിൽ ഉണ്ടായിരുന്ന ഈ പുരാവസ്തു ശേഖരത്തിനൊപ്പം സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ തീര്‍ത്ത 5,000 നാണയങ്ങളുണ്ടെന്ന് ഇറ്റാലിയന്‍ പുരാവസ്തു മന്ത്രാലയം പിന്നീട് അറിയിച്ചു. കണ്ടെത്തലിന്റെ പ്രാധാന്യത്തിന്റെ തെളിവായി, പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനായി ആ പ്രദേശത്ത് ഒരു പുതിയ മ്യൂസിയം നിർമ്മിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു.
“ഇത് ചരിത്രം തിരുത്തിയെഴുതുന്ന ഒരു കണ്ടെത്തലാണ്,” പുരാതന കാലഘട്ടത്തിലെ ഏറ്റവും വലിയ വെങ്കല നിക്ഷേപമാണ് ഈ കണ്ടെത്തൽ, ആ കാലഘട്ടത്തിലെ പുരാതന വസ്തുക്കളിൽ ഇന്നുവരെ കണ്ടെത്തിയതില്‍ ഭൂരിഭാഗവും ടെറാക്കോട്ടയില്‍ നിര്‍മ്മിച്ചതായിരുന്നു.
ബിസി രണ്ടാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിൽ എട്രൂസ്കൻ നാഗരികതയുടെ അവസാനത്തെയും റോമൻ സാമ്രാജ്യത്തിന്റെ വികാസത്തെയും കുറിച്ച് പുതിയ വെളിച്ചം വീശുന്നതിനാൽ ഈ കണ്ടെത്തൽ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിയീനയിലെ സർവകലാശാലയിലെ പുരാവസ്തു വിഭാഗം തലവന്‍ ജാക്കോപോ തബൊല്ലി പറഞ്ഞു.
രണ്ട് ഡസൻ വെങ്കലങ്ങളിൽ ചിലത് മുഴുവൻ മനുഷ്യരൂപത്തിലുള്ള ദേവതകളുടേതാണ്, മറ്റുള്ളവ ചെവികളും കൈകൾ പോലെയുള്ള മറ്റ് ശരീരഘടനാ ഭാഗങ്ങളും അവയവങ്ങളുമാണ്. “ഇത് ശ്വാസകോശത്തിൽ നിന്ന് കുടലിലേക്കുള്ള മനുഷ്യന്റെ ആന്തരിക അവയവങ്ങളുടെ ഏതാണ്ട് ഒരു എക്സ്-റേ പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.”താപ ജലത്തിലൂടെയുള്ള വൈദ്യചികിത്സയ്ക്കായി ദൈവങ്ങൾക്ക് നേർച്ചകള്‍ വഴിപാടായി സമർപ്പിക്കുമായിരുന്നു. അതിനാൽ, രോഗശാന്തി ജലത്തിനും ദൈവികരുടെ ഇടപെടലിനും വെങ്കലങ്ങൾ ചികിത്സിക്കുന്ന അന്നത്തെ പുനരുദ്ധാരണ ലബോറട്ടറിയിൽ ഇവയെല്ലാം സംരക്ഷിക്കാൻ കഴിയുമായിരുന്നു.
അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന വെങ്കലത്തിൽ തീര്‍ത്ത പ്രതിമകളില്‍ തരംഗങ്ങളുള്ള പേശികളും സങ്കീർണ്ണവും ചുരുണ്ടതുമായ താടിയുള്ള ജീവനുള്ളത് എന്ന് തോന്നിപ്പിക്കുന്ന രണ്ട് നഗ്നരായ ഗ്രീക്ക് യോദ്ധാക്കളുടെ പ്രതിമകളും ഉണ്ട്. പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെയും ആരോഗ്യ ദേവതയായ ഇഗിയയുടെയും ചിത്രീകരണങ്ങൾ ഉൾപ്പെടെയുള്ള പ്രതിമകളില്‍ എട്രൂസ്കൻ, ലാറ്റിൻ ലിഖിതങ്ങൾ ഉൾക്കൊള്ളുന്നു.
പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെയും ആരോഗ്യ ദേവതയായ ഇഗിയയുടെയും ചിത്രീകരണങ്ങൾ ഉൾപ്പെടെയുള്ള പ്രതിമകളില്‍ എട്രൂസ്കൻ, ലാറ്റിൻ ലിഖിതങ്ങൾ ഉൾക്കൊള്ളുന്നു. എട്രൂസ്കൻ, റോമൻ കുടുംബങ്ങൾ താപ നീരുറവകളുടെ വിശുദ്ധ സങ്കേതത്തിൽ ദേവതകളോട് ഒരുമിച്ച് പ്രാർത്ഥിച്ചതിന്റെ തെളിവുകൾ ഈ വെങ്കല പ്രതിമകൾ കാണിക്കുന്നു.
ഇന്നത്തെ ടസ്കാനി, ഉംബ്രിയ, ലാസിയോ പ്രദേശങ്ങളിൽ ആ കാലഘട്ടം ഉടനീളം യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞതായിരുന്നു.”സങ്കേതത്തിന് പുറത്ത് സാമൂഹികവും ആഭ്യന്തരവുമായ യുദ്ധങ്ങള്‍ നടക്കുമ്പോൾ സങ്കേതത്തിനുള്ളിൽ മഹത്തായ എട്രൂസ്കന്‍, റോമൻ കുടുംബങ്ങള്‍ സംഘർഷങ്ങളാൽ ചുറ്റപ്പെട്ട സമാധാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുമിച്ച് പ്രാർത്ഥിച്ചിരുന്നുവെന്ന് അനുമാനിക്കാം.
എട്രൂസ്കരും റോമാക്കാരും തമ്മിലുള്ള ബന്ധങ്ങളേ പറ്റിയും അവരുടെ ബന്ധങ്ങളിലെ വൈരുദ്ധ്യാത്മകതയെ പറ്റിയും ഇന്നു നിലവിലുള്ള ധാരണകള്‍ മാറ്റിയെഴുതാനുള്ള അസാധാരണമായ ഒരു അവസരമാണ് ഈ പുതിയ കണ്ടെത്തലുകള്‍ തരുന്ന”തെന്ന് തബൊല്ലി പറഞ്ഞു. റെജിയോ കാലാബ്രിയയിലെ ദേശീയ പുരാവസ്തു മ്യൂസിയത്തിൽ ഇപ്പോള്‍ കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം പ്രദർശിപ്പിച്ചിരിക്കുകയാണ്.