നീലഗിരിയില്‍ നീലക്കളര്‍ വിതറി നീലക്കുറിഞ്ഞി പൂത്തു
നീലഗിരിക്ക് നീലകളര്‍ വാരിവിതിറി വര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി പൂത്തു. 12 മഞ്ചൂര്‍ മേഖലയിലെ നാടുകാണി വനത്തിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് വനം നീലിമയായി മാറിയിരിക്കുകയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറുഞ്ഞിയാണ് ഇപ്പോള്‍ പൂത്തിരിക്കുന്നത്. അഞ്ച്, എട്ട്, പത്ത് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളും നീലഗിരിയിലുണ്ട്. വരള്‍ച്ച കാരണം നീലഗിരിയില്‍ മുന്‍ വര്‍ഷം കുറിഞ്ഞികള്‍ ഒരു ഇനവും പൂത്തിരുന്നില്ല. ഈ വര്‍ഷം ആവശ്യത്തിന് മഴ ലഭിച്ചത് നീലക്കുറിഞ്ഞികള്‍ പൂക്കാനിടയാക്കി. നീലക്കുറുഞ്ഞിയുടെ സൗന്ദര്യത്തില്‍ ലയിക്കുവാന്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.

