തട്ടമിട്ട ഡാൻസിനെ അനുകൂലിച്ച് പോസ്റ്റിട്ട് മൻസിയ, അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ

Print Friendly, PDF & Email

പ്രവാസഭൂമി ന്യൂസ് ഡസ്ക്


തട്ടമിട്ട ഡാൻസിനെ അനുകൂലിച്ച് പോസ്റ്റിട്ട് നടനവേദിയിലെ സമര നായിക മൻസിയ, അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകർ ആണ് കമന്റ് ചെയ്തത്. ഇതോടെ  വീണ്ടും സൈബർ ലോകത്തു മൻസിയ വീണ്ടും ചർച്ചയാകുകയാണ്.

2015 വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തോടു കൂടിയാണ് മന്‍സിയ രണ്ടാമതും കലോത്സവ വേദികളിൽ നിന്ന് പുറത്തു സജീവ ചര്‍ച്ചയാകുന്നത്. അതും അന്തരിച്ച ലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം കലോത്സവത്തിന്റെ പ്രധാന വേദിയില്‍ മുന്നില്‍ തന്നെ സ്ഥാപിച്ചതിനെ തുടര്‍ന്ന്.

വിശ്വാസിയായിരുന്ന ഉമ്മയ്ക്ക് മ്ന്‍സിയ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ മാധ്യമങ്ങളില്‍ അന്ന് ചര്‍ച്ചചെയ്യുകയുണ്ടായി. തുടര്‍ന്ന് സൈബര്‍ ലോകത്ത് മതത്തിന്റെ ചിട്ടയായ നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് മതത്തിന്റെ ആനുകൂല്യങ്ങള്‍ ഉണ്ടാവില്ല എന്നരീതിയില്‍ ലീഗ് അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും പ്രതികരണങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

വള്ളുവമ്പ്രം അലവിക്കുട്ടിയുടെയും പരേതയായ ആമിനയുടെയും മക്കളായ റൂബിയയും മന്‍സിയയും മൂന്നാം വയസില്‍ നൃത്തമഭ്യസിച്ച് തുടങ്ങിയതാണ്. ഇരുവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം കഴിഞ്ഞെത്തിയപ്പോള്‍ “അമ്പലത്തില്‍ ഡാന്‍സ് കളിക്കാന്‍ പോയവര്‍’ എന്നുപറഞ്ഞ് മദ്രസയില്‍ നിന്നായിരുന്നു പീഡനത്തിന്റെ ആദ്യ ചുവട്. ഹൈസ്കൂള്‍ പഠനകാലത്ത് പുറത്ത് നൃത്ത പരിപാടികള്‍ ചെയ്തതോടെ പ്രതിഷേധം ശക്തമായി. ഇതിനിടെ, ഉമ്മക്ക് അര്‍ബുദം ബാധിച്ചു. സഹായത്തിനായി പള്ളി കമ്മിറ്റിയെ സമീപിച്ചു. നിങ്ങള്‍ മഹല്ലിലില്ല എന്നുപറഞ്ഞ് മടക്കി. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഉമ്മയും പെണ്‍മക്കളും നിരവധിതവണ പാണക്കാട്ട് ചെന്നെങ്കിലും ഫലമുണ്ടായില്ല.

2006ല്‍ എറണാകുളത്ത് നടന്ന സ്കൂള്‍ കലോത്സവത്തില്‍ മന്‍സിയയുടെ സഹോദരി റൂബിയ താരമായതോടെയാണ് മലപ്പുറത്തെ സാധാരണ കുടുംബത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ ചിലങ്കയണിഞ്ഞതിന്റെ പേരില്‍ അനുഭവിക്കുന്ന വേദനകള്‍ സാംസ്കാരിക കേരളത്തിന് ഉണങ്ങാത്ത മുറിവായി മാറിയത്.

ഒടുവില്‍ ഉമ്മ മരണത്തിന് കീഴടങ്ങിയപ്പോഴും വെറുതെവിട്ടില്ല. നമസ്കാരത്തിനും കബറടക്കത്തിനുമായി മയ്യത്ത് പള്ളിയിലേക്ക് എടുക്കാന്‍ വിലക്ക്. പള്ളിയുടെ മേല്‍ഖാസിയായ പാണക്കാട് തങ്ങളുമായി ബന്ധപ്പെട്ടപ്പോഴും നിരാശയായിരുന്നു ഫലം. അവസാനം കൊണ്ടോട്ടിയിലാണ് കബറടക്കിയത്.

ഇപ്പോൾ തന്റേടത്തോടെ വീണ്ടും തട്ടമിട്ടു ഗാനത്തിന് ചുവടു വച്ച പെൺകുട്ടികൾക്ക് പിന്തുണയുമായെത്തിയതാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

മൻസിയയുടെ ഫേസ് ബുക്ക് ലൈവ് കാണാം

Публикувахте от Mansiya Vp в 6 декември 2017 г.

 • 31
 •  
 •  
 •  
 •  
 •  
 •  
  31
  Shares

Leave a Reply