ഞാനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാം’- സ്വപ്‌ന സുരേഷ്.

Print Friendly, PDF & Email

തന്‍റേയും കുടുംബത്തിന്‍റേയും ജീവന് ഭീഷണിയുണ്ടെന്നും താനന്‍ ഏത് നിമിഷവും കൊല്ലപ്പെടാം എന്ന ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് രംഗത്ത്. ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശം ലഭിക്കുകയാണെന്ന് സ്വപ്‌ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ നിര്‍ത്തണം എന്നാണ് ആവശ്യം. ഞാനും മകനും അമ്മയും ഏത് നിമിഷവും കൊല്ലപ്പെടാം. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഭീഷണി സന്ദേശങ്ങള്‍ സഹിതം ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയെന്നും സ്വപ്‌ന സുരേഷ് പ്രതികരിച്ചു.

കേരള പൊലീസിനെ കുറ്റപ്പെടുത്തരുതെന്നും സ്വപ്‌നയോട് നൗഫല്‍ ‘ഇഡിക്ക് മൊഴി നല്‍കുന്നത് തടസപ്പെടുത്താനാണ് ശ്രമം. ഇ ഡിക്ക് മൊഴി നല്‍കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്,’ സ്വപ്‌ന പറഞ്ഞു. മരട് അനീഷിനേപ്പറ്റി ഒരു ഫോണ്‍കോളില്‍ പറയുന്നുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.തവനൂര്‍ എംഎല്‍എ കെ ടി ജലീലിന്റെ പേരും സ്വപ്‌ന ആരോപണങ്ങള്‍ക്കിടെ പരാമര്‍ശിച്ചു. നൗഫല്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണികള്‍. കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായും സ്വപ്‌ന ആരോപിച്ചു.