കള്ളവോട്ട്: സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തു

Print Friendly, PDF & Email

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തു. ആള്‍മാറാട്ടം, ജനപ്രാതിനിധ്യ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. കേസ് എടുത്തവരിൽ സലീന സിപിഎം പഞ്ചായത്തു അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നുവെങ്കിലും കേസ് കോടതിയില്‍ തീര്‍പ്പായതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടി ഉണ്ടാവുകയുള്ളു. കള്ളവോട്ട് ചെയ്തു വെന്ന മറ്റു പരാതികളില്‍ അതതു ജില്ലാ കളക്ടര്‍മാര്‍ തെളിവെടുപ്പ് നടത്തികൊണ്ടിരിക്കുകയാണ്. കളക്ടര്‍മാര്‍ കൊടുക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആകേസുകളിലും നടപടി ഉണ്ടാകും.