സോഷ്യല്‍ മീഡിയക്കു മുന്പില്‍ പെപ്സികോ മുട്ടുകുത്തി

Print Friendly, PDF & Email

അവസാനം പെപ്സികോയുംസോഷ്യല്‍ മീഡിയ നടത്തിയ പ്രതിക്ഷേധ കാമ്പയിന് മുന്പില്‍ മുട്ടുകുത്തി. സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്ന ബഹിഷ്കരണാഹ്വാനവും പ്രതിഷേധത്തേയും തുടര്‍ന്ന് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പെപ്സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്സികോ വക്താവ് അറിയിച്ചു.

പെപ്സികോയുടെ ഉല്‍പന്നമായ ‘ലെയ്സ്’ നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് നാല് കര്‍ഷകര്‍ക്കെതിരെ പെപ്സികോ നിയമനടപടി സ്വീകരിച്ചത്. എഫ് സി5 എന്ന ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് ഗുജറാത്തിലെ സബർകന്ദ, ആരവല്ലി ജില്ലകളിലെ നാല് കര്‍ഷകര്‍ക്കെതിരെ ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു കേസെടുത്തത്. ലെയ്സ് ചിപ്സ് നിര്‍മിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്രത്യേകയിനം ഉരുളക്കിഴങ്ങാണ് ഇത് എന്നായിരുന്നു പെപ്സികോയുടെ വാദം.

വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ചാണ് കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. പ്രശ്നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പൗരാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. 194 സാമൂഹ്യപ്രവർത്തകർ സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചു. പ്ലാന്‍റ് വെറൈറ്റി പ്രൊട്ടക്ഷൻ റൈറ്റിൽ നിന്ന് കർഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നും കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിൽക്കാത്തിടത്തോളം ഏത് വിളകളും കൃഷി ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന വാദവുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നു. തുടര്‍ന്ന് ലെയ്സടക്കം പെപ്സികോയുടെ എല്ലാ ഉല്‍പന്നങ്ങളും ബഹിഷ്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ കാമ്പയിന്‍ ആരംഭിച്ചു. പെപ്സി ഉത്പന്നങ്ങളുടെ വില്‍പ്പന രാജ്യത്ത് ഇടിഞ്ഞു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്സികോ തയാറായത്.

ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ഏപ്രിലില്‍ പെപ്സികോ കേസ് നൽകിയത്. 2001ലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍റ് ഫാർമേഴ്സ് റൈറ്റ് ആക്ട് പ്രകാരം FL2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ പെപ്സികോ കമ്പനിക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കാണിച്ചാണ് നിയമനടപടി. ഗുജറാത്തിലെ ബസൻകാന്ത, ആരവല്ലി, സബർകാന്ത ജില്ലകളിലെ ചെറുകിട കർഷകർക്കെതിരെയാണ് കമ്പനി കേസ് നൽകിയിരുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •